India

രാജ്യത്ത് ദളിത് പീഡനം വര്‍ധിക്കുന്നതായി സമ്മതിച്ച് മോദി സര്‍ക്കാര്‍; 2016ല്‍ രജിസ്റ്റര്‍ ചെയ്തത് 47,000 കേസുകള്‍

2016ല്‍ മാത്രം 47,336 ദളിത്പീഡന കേസുകളാണ് രാജ്യത്ത്  രജിസ്റ്റര്‍ ചെയ്തതെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് പരോക്ഷമായി സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. 2016ല്‍ മാത്രം 47,336 ദളിത്പീഡന കേസുകളാണ് രാജ്യത്ത്  രജിസ്റ്റര്‍ ചെയ്തതെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം അഹിറാണ് ദേശീയ ക്രൈ റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് ലോക്‌സഭയില്‍ പ്രസ്താവന നടത്തിയത്.

ഇതില്‍ 78.3 ശതമാനം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 25.8 ശതമാനം കേസുകളില്‍ ശിക്ഷാവിധി പുറപ്പെടുവിച്ചാതായും മന്ത്രി അറിയിച്ചു. 6,564 കേസുകളാണ് പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 81 ശതമാനം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും 20 ശതമാനം കേസുകളില്‍ വിധി പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു

2015ല്‍ 38,564 കേസുകളാണ് രാജ്യത്ത് ദളിത് വിഭാഗത്തെ ആക്രമിച്ചതിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഒരു വര്‍ഷം പിന്നിടുമ്പോഴെക്കും പതിനായിരത്തോളം കേസുകളുടെ വര്‍ധനയാണ് മന്ത്രിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം