India

രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തനിക്കൊപ്പം ജീവിക്കില്ലെന്ന് ഭാര്യയുടെ മുന്നറിയിപ്പ്; നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് രഘുറാം രാജന്‍

രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തനിക്കൊപ്പം ജീവിക്കില്ലെന്ന് ഭാര്യയുടെ മുന്നറിയിപ്പ് - നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന രഘുറാം രാജന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:രാഷ്ട്രീയത്തിലിറങ്ങിയാല്‍ തനിക്കൊപ്പം ജീവിക്കില്ലെന്നു ഭാര്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഷിക്കാഗോ സര്‍വകലാശാല ലോ സ്‌കൂളില്‍ അധ്യാപികയായ രാധിക പുരിയാണു രഘുറാം രാജന്റെ ഭാര്യ.

രാഷ്ട്രീയത്തിലേക്കില്ലെന്നു മാത്രമല്ല, അതിനോടു താല്‍പര്യവുമില്ല. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാനും എന്നെ കിട്ടില്ല. വന്‍പ്രസംഗമൊക്കെ നടത്തി വോട്ടു പിടിക്കുന്ന പണി എനിക്കു പറഞ്ഞിട്ടുള്ളതല്ല. അക്കാദമിക് രംഗത്ത് അത്യാവശ്യം തിരക്കുള്ളയാണാണു ഞാന്‍. പുസ്തകമെഴുത്തുമൊക്കെയായി തുടരുന്നതിലാണു താല്‍പര്യം. അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ ആവശ്യപ്പെട്ടു സമീപിക്കുന്നവരെ സഹായിക്കാന്‍ സന്തോഷമേയുള്ളൂവെന്ന് രാജന്‍ പറഞ്ഞു

യുപിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് എന്‍ഡിഎ സര്‍ക്കാരെന്നും രാജന്‍ അഭിപ്രായപ്പെട്ടു. യുപിഎ ഭരണകാലത്തെന്ന പോലെ ജിഎസ്ടി, ആധാര്‍ തുടങ്ങിയ വിഷയങ്ങള്‍ക്കു തന്നെയാണ് എന്‍ഡിഎയും പ്രാമുഖ്യം കൊടുത്തത്. ഈ സര്‍ക്കാര്‍ തുടര്‍ന്നാലും മറ്റൊന്നു വന്നാലും മുന്നിലുള്ള വെല്ലുവിളികള്‍ക്ക് ഒരേ സ്വഭാവമാണ്. സാമ്പത്തിക വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലുമാകും അടുത്ത സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജം ചെലവഴിക്കേണ്ടി വരിക.

തൊഴിലവസരങ്ങള്‍ ഇല്ലെന്നല്ല, നല്ല ജോലികള്‍ ഇല്ലാത്തതാണു പ്രശ്‌നം. വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കു നീങ്ങാനുള്ള സാമ്പത്തിക സന്നാഹങ്ങളോ ഗവേഷണ മികവോ നമുക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT