India

'രാഹുല്‍ ഗാന്ധിക്ക് ചേരുക 'ചൈനീസ് ഗാന്ധി'യെന്ന പേര് ;  കോണ്‍ഗ്രസ് അധ്യക്ഷന്റെ ചൈനാ ബന്ധം വെളിപ്പെടുത്തണമെന്നും ബിജെപി

കൈലസ്- മാനസ സരോവര്‍ യാത്ര സംശയാസ്പദമാണ് എന്നും അവിടെ ഏതൊക്കെ രാഷ്ട്രീയക്കാരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തിയെന്നും വെളിപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനയോട് അമിത പ്രേമം ഉള്ളയാളാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി. രാഹുലിന്റെ വാക്കുകള്‍ ചൈനീസ് വക്താവിന്റേത് പോലെയാണ് എന്നും അദ്ദേഹം ചൈനീസ് ഗാന്ധിയെന്ന് അറിയപ്പെടാനാണ് യോഗ്യനെന്നും ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു.  ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ എത്തി ചൈനീസ് സ്ഥാനാപതിയെ യാത്ര അയച്ചത് രാഹുലിന്റെ ചൈനീസ് ചായ്വിന് ഉദാഹരണമാണ് എന്നും അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും പത്ര വിമര്‍ശിച്ചു. 

കൈലസ്- മാനസ സരോവര്‍ യാത്ര സംശയാസ്പദമാണ് എന്നും അവിടെ ഏതൊക്കെ രാഷ്ട്രീയക്കാരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തിയെന്നും വെളിപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. 2008 ല്‍ ബെയ്ജിങില്‍ വച്ച് ഒളിമ്പിക്‌സ് നടന്നപ്പോള്‍ ഗാന്ധി കുടുംബത്തിന് ചൈനീസ് സര്‍ക്കാരിന്റെ വക വിരുന്ന സത്കാരം ഉണ്ടായിട്ടുണ്ട് എന്നും ഈ ബന്ധത്തെ കുറിച്ച് തുറന്ന് പറയാന്‍ സോണിയ ഗാന്ധി തയ്യാറാവണമെന്നും പത്ര ആവശ്യപ്പെട്ടു. ദോക്ലാമിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും ബിജെപി വക്താവ് ആരോപിച്ചു.

 കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാഹുല്‍ ഗാന്ധിയെ 'ഗപ്പു' എന്ന് വിളിച്ച് പരിഹസിച്ചിരുന്നു. നരേന്ദ്രമോദിയെ റഫേല്‍ വിമാന ഇടപാടില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള രാഹുല്‍ഗാന്ധിയുടെ ട്വീറ്റിനെ കുറച്ചുള്ള ചോദ്യത്തിലായിരുന്നു ദേശീയ മാധ്യമങ്ങളിലൂടെ രാഹുല്‍ ഗാന്ധിക്ക് നേരെ കേന്ദ്രമന്ത്രി പരിഹാസവര്‍ഷം നടത്തിയത്.  പപ്പുവില്‍ നിന്നും ഗപ്പുവിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ വളര്‍ന്നുവെന്നായിരുന്നു നഖ്വിയുടെ വാക്കുകള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കെയാണ് ബിജെപി വക്താവിന്റെ വിവാദ പ്രസ്താവന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT