India

രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ച ഡിസിസി പ്രസിഡന്റിനെ കോണ്‍ഗ്രസ് പുറത്താക്കി

പപ്പുവിന് അനായാസം ഈ രാജ്യത്തെ പ്രധാനമന്ത്രിയാകാമായിരുന്നു, എന്നാല്‍ അദ്ദേഹം അതു ചെയ്തില്ല

സമകാലിക മലയാളം ഡെസ്ക്

മീററ്റ്: രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അഭിസംബോധന ചെയ്തു കുറിപ്പെഴുതിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി പുറത്താക്കി. ഉത്തര്‍പ്രദേശില്‍ മീററ്റ് ഡിസിസി പ്രസിഡന്റ് വിനയ് പ്രധാന്‍ ആണ് എഐസിസി ഉപാധ്യക്ഷനെ പപ്പുവാക്കിയത്. പാര്‍ട്ടിയുടെ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആയിരുന്നു വിനയ് പ്രധാന്റെ കുറിപ്പ്.

കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ ചെയ്യാറുള്ളതുപോലെ പപ്പുമോന്‍ എന്നു കളിയാക്കി വിളിക്കുകയല്ല മീററ്റ് ഡിസിസി പ്രസിഡന്റ് ചെയ്തത്. വളരെ ഗൗരവത്തില്‍, സ്‌നേഹത്തോടെയായിരുന്നു വിനയ് പ്രധാന്റെ അഭിസംബോധന. ആഢംബര ജീവിതം ഒഴിവാക്കി ജനകീയ നേതാവായി മാറുന്ന രാഹുലിനെക്കുറിച്ചായിരുന്നു പ്രധാന്റെ കുറിപ്പ്.

രാഹുല്‍ ഗാന്ധി രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ പപ്പു എന്നാണ് അറിയപ്പെടുന്നതെന്ന് കുറിപ്പില്‍ പറയുന്നു. പപ്പു ഒരിക്കലും ആഢംബര ജീവിതത്തില്‍ മതിമറന്നുപോവുന്നില്ല എന്നതിന് ജനങ്ങള്‍ സാക്ഷിയാണ്. അംബാനിയെയും അദാനിയെയും പോലുള്ള വ്യവസായികളുടെ പാര്‍ട്ടികളില്‍ പപ്പു പങ്കെടുക്കാറില്ല. ഇത്തരം ആളുകള്‍ ജനങ്ങളുടെ സ്വത്ത് ചൂഷണം ചെയ്യുന്നവരാണെന്ന് പപ്പുവിന് അറിയാം. പപ്പുവിന് അനായാസം ഈ രാജ്യത്തെ പ്രധാനമന്ത്രിയാകാമായിരുന്നു, എന്നാല്‍ അദ്ദേഹം അതു ചെയ്തില്ല. ഇങ്ങനെയൊക്കെയാണ് വിനയ് പ്രധാന്‍ എഴുതിയ കുറിപ്പു പോവുന്നത്. 

പ്രധാന്റെ കുറിപ്പ് വൈറല്‍ ആയതോടെ ഡിസിസി വക്താവ് അഭിമന്യു ത്യാഗി മുതിര്‍ന്ന നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിനയ് പ്രധാനെ പദവിയില്‍നിന്നു നീക്കം ചെയ്തത്. സംഭവത്തെക്കുറിച്ച് വിനയ് പ്രധാന്‍ പ്രതികരിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'600 രൂപ പെന്‍ഷന്‍ കൊടുക്കാത്തവരാണ് 3000 രൂപ കൊടുക്കുന്നത് !'; കോണ്‍ഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍

കറുത്ത ഉണക്കമുന്തിരിയോ മഞ്ഞയോ; ഏതാണ് കൂടുതൽ ഗുണകരം

ഞാന്‍ ബീഫ് കഴിക്കും; മക്കള്‍ അബായ ധരിച്ചത് പ്രശ്‌നമായി, എനിക്കും അവര്‍ക്കും എന്തെങ്കിലും സംഭവിച്ചോ?: കൃഷ്ണ കുമാര്‍

'മമ്മൂട്ടി പറഞ്ഞ കണ്‍സേണ്‍ മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും എനിക്കെതിരായി പ്രചരിപ്പിച്ചു'; വിവാദത്തില്‍ കെ റഫീഖ്

നേപ്പാളില്‍ ചരിത്രം കുറിച്ച് വമ്പൻ വിജയവുമായി ആര്‍എസ്പി; മുന്‍പ്രധാനമന്ത്രിയെ തോല്‍പ്പിച്ച് ബാലേന്ദ്ര ഷാ അധികാരത്തിലേക്ക്

SCROLL FOR NEXT