India

ലഹരിക്കേസിൽ വിവേക് ഒബ്റോയിയുടെ ഭാര്യയ്ക്ക് വീണ്ടും സമൻസ്; നാളെ ഹാജരാകണം 

ചാമരാജ്പേട്ടിലെ സെൻട്രൽ ക്രൈംബ്രാഞ്ച് ഓഫിസിലാണ് പ്രിയങ്ക ഹാജരാകേണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കന്നഡ സിനിമാമേഖലയുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യ പ്രിയങ്കയ്ക്ക് വീണ്ടും സമൻസ്. അന്വേഷണത്തിനു ഹാജരാകാതിരുന്ന പ്രിയങ്കയ്ക്ക് നാളെ (ചൊവ്വാഴ്ച്ച) ഹാജരാകാൻ ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടിസ് അയച്ചിരിക്കുന്നത്. ചാമരാജ്പേട്ടിലെ സെൻട്രൽ ക്രൈംബ്രാഞ്ച് ഓഫിസിലാണ് പ്രിയങ്ക ഹാജരാകേണ്ടത്. 

കേസിലെ ആറാം പ്രതിയും പ്രിയങ്കയുടെ സഹോദരനുമായ ആദിത്യ ആൽവ മുംബൈയിലുള്ള പ്രിയങ്കയുടെ വസതിയിൽ എത്തിയെന്ന സംശയത്തെത്തുടർന്ന് ഇവിടെ പൊലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പ്രിയങ്കയ്ക്ക് നോട്ടീസ് നൽകിയെങ്കിലും ഇതു കൈപ്പറ്റിയതായി സ്ഥിരീകരിക്കുകയോ ഹാജരാകുകയോ ചെയ്യാത്തതിനെ തുടർന്നാണു വീണ്ടും സമൻസ് അയച്ചത്. വാട്സാപ്പിലൂടെയാണ് സമൻസ് അയച്ചത്. 

കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മക്കളാണ് പ്രിയങ്കയും ആദിത്യയും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി

മാക്കൂട്ടം ചുരം പാതയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപ്പെടുത്തി