India

ലോക്ക് ഡൗണിലെ മരണം, പരിക്ക്, കേസുകള്‍: കണക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ 

ലോക്ക് ഡൗണിലെ മരണം, പരിക്ക്, കേസുകള്‍: കണക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നടപ്പാക്കിയതു മൂലം ഉണ്ടായ മരണങ്ങളുടെയോ കേസുകളുടെയോ കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ പക്കില്‍ ഇത്തരം കണക്കുകള്‍ ഇല്ലെന്നും ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി രാജ്യസഭയെ അറിയിച്ചു.

ലോക്ക് ഡൗണ്‍ നടപ്പാക്കിയതിനെത്തുടര്‍ന്നു ജീവന്‍ നഷ്ടമായ കുടിയേറ്റത്തൊഴിലാളികളുടെ കണക്ക് കൈവശമില്ലെന്നു ലോക്‌സഭയില്‍ ഇന്നലെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് സമാനമായ ചോദ്യം രാജ്യസഭയില്‍ ഉയര്‍ന്നത്. ലോക്ക് ഡൗണില്‍ രജിസ്ട്രര്‍ ചെയ്ത കേസുകള്‍, പൊലീസ് പീഡനം, പരിക്ക്, മരണം തുടങ്ങിയ ഒരു കണക്കും കേന്ദ്രത്തിന്റെ കൈവശമില്ലെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ അനുസരിച്ച് ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യത്തിന് മറുപടിയായി കിഷന്‍ റെഡ്ഡി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടുള്ളത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT