India

ലോക്ക്ഡൗണിനിടെ വിവാഹം കഴിക്കാൻ ഒളിച്ചോട്ടം; ലോറിയിൽ കടക്കാൻ ശ്രമിച്ച റഷ്യൻ യുവതിയും ഹിമാചൽ സ്വദേശിയും പിടിയിൽ

ലോക്ക്ഡൗണിനിടെ വിവാഹം കഴിക്കാൻ ഒളിച്ചോട്ടം; ലോറിയിൽ കടക്കാൻ ശ്രമിച്ച റഷ്യൻ യുവതിയും ഹിമാചൽ സ്വദേശിയും പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: ലോക്ക്ഡൗണ്‍ ലംഘിച്ച് ലോറിയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ച റഷ്യന്‍ യുവതിയും കാമുകനായ ഹിമാചല്‍ പ്രദേശ് സ്വദേശിയും പിടിയി ൽ. ലോറിയിൽ ഷിംലയിലേക്ക് ഒളിച്ചു കടക്കാനായിരുന്നു ശ്രമം. എന്നാൽ ഷോഗിയില്‍ വച്ച് പൊലീസ് പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. 

കര്‍ഫ്യൂ പാസ് അടക്കം യാതൊരു രേഖകളുമില്ലാതെ അനധികൃതമായിട്ടായിരുന്നു ഇവരുടെ യാത്ര. ഷിംലയിലേക്ക് കടക്കാന്‍ ഇവരെ സഹായിച്ച ലോറി ഡ്രൈവറെയും ക്ലീനറെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ പകര്‍ച്ച വ്യാധി നിയമം അടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

പിടിയിലായ യുവാവ് ഹിമാചലിലെ നിര്‍മാന്‍ഡ സ്വദേശിയാണ്. മുപ്പതുവയസിലേറെ പ്രായമുള്ള റഷ്യന്‍ യുവതിക്കൊപ്പം നോയിഡയില്‍ നിന്നാണ് ഇയാള്‍ ലോറിയില്‍ ഒളിച്ചിരുന്ന് യാത്ര തിരിച്ചത്. നാട്ടിലെത്തി പരമ്പരാഗത രീതിയില്‍ റഷ്യന്‍ യുവതിയെ വിവാഹം കഴിക്കാനായിരുന്നു മുപ്പത് വയസില്‍ താഴെ പ്രായമുള്ള യുവാവിന്റെ തീരുമാനം. 

എന്നാല്‍ ഷോഗിയിലെ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ പൊലീസ് സംഘമാണ് ഇവരെ ലോറിയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പിടിയിലായ വിദേശ വനിതയെ ദാല്ലിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും ബാക്കി മൂന്ന് പേരെ ഷോഗിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും മാറ്റിയതായി പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍

'പ്രണയവും ഇഷ്ടവും തോന്നും ആഷ്‌ലിയോട്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ മമിതയുടെ ലുക്ക്

പെട്രോളിന് അഞ്ചു രൂപ കൂട്ടി, ഡീസലിന് മൂന്നും; ഇന്ധന വില പുനര്‍ നിര്‍ണയിച്ച് നയാര

എഐ ഭീമന് ഉപദേശം നല്‍കാന്‍ ഹിന്ദു സന്യാസി? സിലിക്കണ്‍ വാലിയില്‍ സ്വാമി സര്‍വപ്രിയാനന്ദയുമായി ആന്ത്രോപിക്കിന്റെ രഹസ്യ കൂടിക്കാഴ്ച