പ്രതീകാത്മക ചിത്രം 
India

വളര്‍ത്തുനായ കടിച്ചെടുത്ത പന്ത് തിരികെ നല്‍കിയില്ല, യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; 9 പേര്‍ക്ക് ജീവപര്യന്തം

വളര്‍ത്തുനായ കടിച്ചെടുത്ത പന്ത്  തിരികെ നല്‍കാത്തതിന്റെ പേരില്‍  30കാരനെ കുത്തിക്കൊന്ന കേസില്‍ 9 പേര്‍ക്ക് ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  വളര്‍ത്തുനായ കടിച്ചെടുത്ത ക്രിക്കറ്റ് പന്ത്  തിരികെ നല്‍കാത്തതിന്റെ പേരില്‍  30കാരനെ കുത്തിക്കൊന്ന കേസില്‍ 9 പേര്‍ക്ക് ജീവപര്യന്തം. പ്രതികള്‍ 35,000 രൂപ വീതം പിഴ ഒടുക്കണമെന്നും മഹാരാഷ്ട്രയിലെ സെഷന്‍സ് കോടതി വിധിച്ചു.

2015ലാണ് കേസിനാസ്പദമായ സംഭവം. 30 കാരനായ അനില്‍ പാണ്ഡ്യയാണ് അക്രമി സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
 
വളര്‍ത്തുനായയുടെ ഒപ്പം രാവിലെ നടക്കാന്‍ ഇറങ്ങിയതാണ് അനില്‍. പോകുന്ന വഴി സമീപത്തായി പ്രതികള്‍ അടക്കം ചിലര്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെ ഉരുണ്ടുവന്ന പന്ത് അനിലിന്റെ വളര്‍ത്തുനായ കടിച്ചെടുത്തു. പന്തെടുക്കാന്‍ വന്ന പ്രതികളില്‍ ഒരാളായ സൗരഭിനെ വളര്‍ത്തുനായ കിവി കടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതിയും അനിലും തമ്മില്‍ അടിപിടിയായി. പ്രതികളില്‍ ചിലരുമായി രാത്രിയിലും അനില്‍ കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടതായി  ഭാര്യ പ്രിയയുടെ മൊഴിയില്‍ പറയുന്നു.

തുടര്‍ന്ന് കൂട്ടുകാര്‍ ഇടപെട്ട് അനിലിനെ വീട്ടില്‍ എത്തിച്ചു. കീവിയുടെ കാല്‍ മുറിയ്ക്കുമെന്ന് സൗരഭ് ഭീഷണിപ്പെടുത്തിയതായി പ്രിയ പറയുന്നു.പുലര്‍ച്ചെ രണ്ടുമണിയോടെ പ്രതികാരം തീര്‍ക്കാന്‍ പന്ത്രണ്ട് പേരടങ്ങുന്ന സംഘം വീട് ആക്രമിക്കാന്‍ എത്തി. വീട്ടിലേക്ക് കല്ലുകള്‍ വലിച്ചെറിഞ്ഞു. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം ഭര്‍ത്താവിനെ കത്തിയെടുത്ത് തുടര്‍ച്ചയായി കുത്തി കൊന്നതായി പ്രിയ പറയുന്നു. കേസില്‍ ദൃക്‌സാക്ഷിയാണ് പ്രിയ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT