India

വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ്‌ ചെയ്തു; പരാതിയുമായി സ്ത്രീകള്‍; കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റുചെയ്തു

'ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ശേഷം കാശ്മീരില്‍ നിന്നുള്ള ഫസ്റ്റ് ട്രന്റ്', എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്


റായ്പൂര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. ബിലാസ്പുര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായ പവന്‍ ദൂബിയാണ് അറസ്റ്റിലായത്.

'ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ശേഷം കാശ്മീരില്‍ നിന്നുള്ള ഫസ്റ്റ് ട്രന്റ്', എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഗ്രൂപ്പിലുണ്ടായിരുന്ന നിരവധി സ്ത്രീകള്‍ ഇതിനെതിരെ പൊലീസിനെ സമീപിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പവനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 292 വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെ വകുപ്പുകളും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു