India

വാട്‌സ്ആപ്പില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന അഞ്ചംഗ സംഘം പിടിയില്‍

കിഡ്‌സ് ട്രിപ്പിള്‍ എക്‌സ് എന്ന പേരിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. വിവിധ രാജ്യങ്ങളില് നിന്നടക്കം 119 പേര് ഗ്രൂപ്പില്‍ അംഗങ്ങളാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: വാട്‌സ്ആപ്പില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന അഞ്ചംഗ സംഘം സിബിഐയുടെ പിടിയിലായി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. കിഡ്‌സ് ട്രിപ്പിള്‍ എക്‌സ് എന്ന പേരിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. വിവിധ രാജ്യങ്ങളില് നിന്നടക്കം 119 പേര് ഗ്രൂപ്പില്‍ അംഗങ്ങളാണ്. ഓരോ അഡ്മിന്‍മാര്‍ക്കും ഉതുമായി ബന്ധപ്പെട്ട് സഹഗ്രുപ്പൂകള്‍ ഉള്ളതായും ഇതുവഴി വീഡിയോകള്‍ പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായ നിഖില്‍ വെര്‍മ യുപി കന്നോജ് സ്വദേശിയാണ്. ബികോം ബിരുദ ദാരിയാണ് നിഖില്‍. മുംബൈ സ്വദേശി സത്യേന്ദ്ര ചൗഹാന്‍, ദില്ലി സ്വദേശികളായ നാഫിസ് റാസ, സാഹിത്,  നോയിഡ സ്വദേശി ആദര്‍ശ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്ന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍െ്രെഡവുകളും ഹാര്‍ഡ് ഡിസ്‌കുുകളും കണ്ടെത്തി. 

ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യുഎസ്, മക്‌സിക്കോ, ന്യൂസിലാന്‍ഡ്, ചൈനി, നൈജീരിയ, ബ്രസീല്‍, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘങ്ങളുമായി അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടെന്ന് സിബിഐ അധികൃതര്‍ പറഞ്ഞു. വിവരങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറുമെന്നും സിബിഐ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്ലാതെ ജെസിബിയുമായി സംഘം; വണ്ടിപ്പെരിയാറിൽ വീട് ഇടിച്ചുനിരത്തി; തടയാനെത്തിയ വീട്ടുകാർക്ക് ക്രൂരമർദ്ദനം

7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍