India

വായ്പ അനുവദിക്കാന്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ബാങ്ക് മാനേജര്‍ക്ക് നടുറോഡില്‍ യുവതിയുടെ മര്‍ദ്ദനം; മാനേജര്‍ അറസ്റ്റില്‍ (വീഡിയോ) 

ലൈംഗിക ആവശ്യങ്ങള്‍ക്കായി സമീപിച്ച മാനേജറെ യുവതി ചെരുപ്പും വടിയുമുപയോഗിച്ച് മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ദാവങ്കരെ (കര്‍ണാടക): വായ്പ അനുവദിക്കാന്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ബാങ്ക് മാനേജര്‍ക്ക് യുവതിയുടെ മര്‍ദ്ദനം. കര്‍ണാടകയിലെ ദാവങ്കരയിലാണ് സംഭവം. സംഭവത്തെതുടര്‍ന്ന് ബാങ്ക് മാനേജറെ അറസ്റ്റ് ചെയ്തു.

യുവതിയെ മാനേജര്‍ വീട്ടിലേക്ക് ക്ഷണിച്ചെന്നും അവിടെയെത്തിയ യുവതി വീടിനകത്തുനിന്ന് മാനേജറെ വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് മര്‍ദ്ദിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുവതി മാനേജറെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. 'റിയല്‍ മീ ടൂ' എന്ന പേരില്‍ പലരും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

 മാനേജറെ യുവതി ചെരുപ്പും വടിയുമുപയോഗിച്ച് മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. 15 ലക്ഷം രൂപയുടെ ബാങ്ക് ലോണിന് അപേക്ഷയുമായി എത്തിയപ്പോഴായിരുന്നു യുവതിയോട് ഈ സമീപനം. ഡിഎച്ച്എഫ്‌സി ബാങ്ക് മാനേജറാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ പരാതിയെത്തുടര്‍ന്ന് മാനേജറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്