India

വായ്പാ തുക തിരിച്ചുപിടിക്കുന്നതിനു ഗൂണ്ടകളെ നിയമിക്കാന്‍ ഒരു ബാങ്കിനും അധികാരമില്ല: കേന്ദ്രം

വായ്പാ തുക തിരിച്ചുപിടിക്കുന്നതിനു ഗുണ്ടകളെ നിയമിക്കാന്‍ ഒരു ബാങ്കിനും അധികാരമില്ല: കേന്ദ്രം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വായ്പാ തുക തിരിച്ചുപിടിക്കാന്‍ ഗൂണ്ടകളെ നിയോഗിക്കുന്നതിന് ഒരു ബാങ്കിനും അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ് ബാങ്ക് ഇക്കാര്യം സര്‍ക്കുലറിലടെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ലോക്‌സഭയില്‍ പറഞ്ഞു.

റിക്കവറി ഏജന്റമാരെ നിയമിക്കുന്നതിന് ആര്‍ബിഐ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പൊലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഏജന്റുമാരെ നിയമിക്കാവൂ. വായ്പാതുക ബലപ്രയോഗത്തിലൂടെ തിരിച്ചുപിടിക്കാന്‍ ഗൂണ്ടകളെ നിയോഗിക്കാന്‍ ഒരു ബാങ്കിനും അധികാരമില്ല- അനുരാഗ് താക്കൂര്‍ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.

വായ്പയെടുത്തയാളെ അനാവശ്യമായി ഉപദ്രവിക്കുന്നതും അസമയത്ത് തുക ആവശ്യപ്പെട്ട് സമീപിക്കുന്നതുമെല്ലാം ആര്‍ബിഐ വിലക്കിയിട്ടുണ്ട്. ബലപ്രയോഗത്തിലൂടെ വായ്പാ തുക തിരിച്ചുപിടിക്കാന്‍ ശ്രമിക്കരുതെന്ന് സര്‍ക്കുലറില്‍ വ്യ്കതമാക്കിയിട്ടുള്ളതാണ്- മന്ത്രി പറഞ്ഞു.

വായ്പാ തുക തിരിച്ചുപിടിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ബാങ്കുകളെ റിക്കവറി ഏജന്റുമാരെ നിയമിക്കുന്നതില്‍നിന്നു വിലക്കാന്‍ ആര്‍ബിഐക്ക് അധികാരമുണ്ടെന്ന് മന്ത്രി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

'പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാണ് മനസ്സ് പറയുന്നത്; അന്തിമ തീരുമാനം യുഡിഎഫിന്റേതെന്ന് സാദിഖലി തങ്ങള്‍'

കരുതലിന്റെ 'ഫയർ' കരങ്ങൾ; ഒരു ദിവസം മുഴുവൻ വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടന്നു; ഒടുവിൽ പ്രാവിന് പുതുജീവൻ

ആകാശച്ചുഴിയോ, ലഹരിയോ? എയര്‍ ഇന്ത്യ പൈലറ്റിനെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കി

റൊണാൾ‍ഡോയുടെ 'ഇല്ലാത്ത കല്ല്യാണം'; പള്ളിയിലേക്ക് ഇടിച്ചു കയറി പതിനായിരങ്ങൾ! (വിഡിയോ)