India

വാര്‍ത്ത ചെയ്യാനായി സ്‌കൂളില്‍ കയറിപ്പറ്റി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചൂഷണം ചെയ്ത ശേഷം ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിരുന്നതായി കുട്ടികള്‍ പൊലീസിനോട് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ബാംഗളൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത ഇരുപതോളം ആണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തത്. കര്‍ണ്ണാടകയിലെ ഒരു പ്രമുഖ പത്രത്തില്‍ പ്രാദേശിക ലേഖകനായി  ജോലി ചെയ്യുന്ന ചന്ദ്ര കെ ഹെമ്മാദിയാണ് അറസ്റ്റിലായത്.

വാര്‍ത്ത ചെയ്യാനായി സ്‌കൂളില്‍ കടന്നു കൂടിയാണ് ഇയാള്‍ പീഡനങ്ങള്‍ നടത്തിയത്. കൂട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വാര്‍ത്ത ചെയ്യാനായി ഇയാള്‍ ചന്ദ്ര ബൈന്ദൂരിലെ ഒരു സ്‌കൂളില്‍ എത്തിയിരുന്നു. അവിടത്തെ അധ്യാപകരുടേയും രക്ഷകര്‍ത്താക്കളുടേയും വിശ്വാസം നേടിയതിന് ശേഷമായിരുന്നു പീഡനം. ചൂഷണം ചെയ്ത ശേഷം ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിരുന്നതായി കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. 2012മുതല്‍ ഇയാള്‍  കുട്ടികളെ  പീഡനത്തിന് ഇരയാക്കിരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഇയാള്‍ക്കെതിരേ ബൈന്ദൂര്‍, ഗംഗോലി, കൊല്ലൂര്‍, കുന്ദാപുര എന്നീ പൊലീസ് സ്‌റ്റേഷനുകളില്‍ ഇതുവരെ 16കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2013 ന് മുതലുള്ള കേസുകളാണ് ഇത്. ഇതിന് മുന്‍പും ഇയാള്‍ നിരവധി ആണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT