പ്രതീകാത്മക ചിത്രം 
India

വാഷ്‌റൂമില്‍ നിന്ന് പുറത്തിറങ്ങിയ 19കാരിയെ കത്തിമുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം, ഉപേക്ഷിച്ച ഫോണ്‍ നമ്പര്‍ തുമ്പായി; സുരക്ഷാ ജീവനക്കാരന്‍ അടക്കം പിടിയില്‍

ഹരിയാനയില്‍ കത്തിമുനയില്‍ നിര്‍ത്തി 19കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഹരിയാനയില്‍ കത്തിമുനയില്‍ നിര്‍ത്തി 19കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ലൈംഗികാതിക്രമത്തിന് ശേഷം സ്ത്രീയ്ക്ക് മുന്‍പില്‍ ഉപേക്ഷിച്ച ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പ്രതികളെ പൊലീസ് പിടികൂടി.

ഹരിയാനയിലെ കര്‍ണാലില്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ഭര്‍ത്താവും ഒന്നിച്ച് പാനിപത്തില്‍ നിന്ന് തിരിച്ചുവരുകയായിരുന്നു 19കാരി. അതിനിടെ ഒരു ബന്ധു യുവതിയെ ഫോണില്‍ വിളിച്ചു. തങ്ങള്‍ക്ക് എന്തൊ തരാനുണ്ട് എന്ന് പറഞ്ഞാണ് ബന്ധു ദമ്പതികളെ വിളിച്ചത്. ഇതനുസരിച്ച് ബസില്‍ നിന്ന് ഇറങ്ങിയ ദമ്പതികള്‍, കര്‍ണാല്‍ ടോള്‍ പ്ലാസയുടെ അടുത്ത് കാത്തുനിന്നു. ഈസമയത്ത് വാഷ്‌റൂമില്‍ പോയപ്പോഴാണ് ഭാര്യ ആക്രമണത്തിന് ഇരയായത്.

വാഷ്‌റൂമില്‍ നിന്ന് പുറത്തിറങ്ങിയ 19കാരിയെ കത്തിമുനയില്‍ നിര്‍ത്തി രണ്ടുപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അണ്ടര്‍പാസില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു എന്നാണ് കേസ്. സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി.

ഒരാള്‍ ടോള്‍പ്ലാസയ്ക്ക് സമീപം കട നടത്തുകയാണ്. മറ്റൊരാള്‍ ടോള്‍ പ്ലാസയിലെ ചെക്കിങ് പോയന്റിലെ സുരക്ഷാ ജീവനക്കാരനാണ്. പഞ്ചാബില്‍ നിന്നുളളവരാണ് ദമ്പതികള്‍. പാനിപത്തിലെ ബന്ധുക്കളെ കണ്ട് തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി