India

വിദേശനാണ്യ ചട്ടം ലംഘിച്ച കേസ് : കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ചട്ടം ലംഘിച്ച് 303 കോടിയുടെ ഇടപാട് നടത്തിയെന്നാണ് കേസ്. 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. ഐഎന്‍എക്‌സ് മീഡിയ കേസിലാണ് അറസ്റ്റ്. വിദേശനാണ്യവിനിമയ ചട്ടം ലംഘിച്ചതിനാണ് അറസ്റ്റ്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ എടുത്തത്. 

ചട്ടം ലംഘിച്ച് 303 കോടിയുടെ ഇടപാട് നടത്തിയെന്നാണ് കേസ്. ചിദംബരം കേന്ദ്രമന്ത്രിയായിരുന്നപ്പോഴായിരുന്നു സംഭവം. നിയമപ്രകാരം 4.62 കോടി മാത്രമാണ് അനുവദനീയമായിട്ടുള്ളത്. ഇടപാടില്‍ കാര്‍ത്തി പത്തുലക്ഷം കൈക്കൂലി വാങ്ങിയതായും സിബിഐ ആരോപിക്കുന്നു. 

കേസുമായി ബന്ധപ്പെട്ട് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കാര്‍ത്തിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞദിവസം കാര്‍ത്തിയുടെ ഓഡിറ്ററെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കാര്‍ത്തിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കാര്‍ത്തിയെ അറസ്റ്റ് ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !

കയ്യിലുള്ള ഒരു രൂപ നാണയത്തിന് ഒന്നര ലക്ഷം രൂപ വരെ? അറിയാം യാഥാർത്ഥ്യവും തട്ടിപ്പുകളും

പൃഥ്വിരാജേ, മൂത്രമൊഴിക്കാന്‍ പോകുമ്പോഴും കോട്ടും സ്യൂട്ടുമിടുന്നത് മലയാളിയ്ക്ക് ഇഷ്ടമല്ല; നിങ്ങള്‍ പഠിക്കണം: ശാന്തിവിള ദിനേശ്