India

വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമ ഭേദഗതി എന്താണെന്ന് മനസ്സിലാക്കണം; ആരേയും പുറത്താക്കില്ല: അമിത് ഷാ

ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നിയമം എന്താണെന്ന് മനസ്സിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നിയമം എന്താണെന്ന് മനസ്സിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യമെമ്പാടും ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ്‌ അമിത് ഷാ വിദ്യാര്‍ത്ഥികളോട് നിയമം മനസ്സിലാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

'ദേശീയ പൗരത്വ നിയമഭേദഗതി എന്താണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയാണ്. ആരുടെയും പൗരത്വം എടുത്തു
കളയുന്ന വ്യവസ്ഥ നിയമത്തിലില്ല. കോണ്‍ഗ്രസും എഎപിയും തൃണമൂലും ചേര്‍ന്ന നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.' അവര്‍ രാജ്യത്തൊട്ടാകെ അക്രമം നടത്താന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. 

മോദി സര്‍ക്കാര്‍ രാജ്യത്തോടും ജനതയോടും യുദ്ധം പ്രഖ്യപിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഒരു സര്‍ക്കാരിന്റെ ചുമതലകള്‍ രാജ്യത്തിന്റെ സമാധാനം നിലനിര്‍ത്തുക എന്നതാണ്. പക്ഷേ ബിജെപി സര്‍ക്കാര്‍ രാജ്യത്തോടും ജനതയോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്- സോണിയ പ്രസ്താവനയില്‍ പറഞ്ഞു. 

വിഭജനത്തിന്റെ അക്രമത്തിന്റെയും മാതാവായി മോദി സര്‍ക്കാര്‍ മാറി. രാജ്യത്തെ വൈരാഗ്യത്തിന്റെ അന്ധതയിലേക്ക് തള്ളിയിട്ടു. യുവാക്കളുടെ ഭാവി നശിപ്പിച്ചുവെന്നും സോണിയ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം