India

രാജിയില്‍ ആറുമണിയ്ക്കകം തീരുമാനം വേണം ; എംഎല്‍എമാര്‍ സ്പീക്കറെ നേരിട്ട് കാണണമെന്ന് സുപ്രിംകോടതി

സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയ 10 എംഎല്‍എമാര്‍ക്കാണ് ഇന്നു വൈകീട്ട് ആറുമണിയ്ക്കകം സ്പീക്കറെ കാണാന്‍ കോടതി നിര്‍ദേശം നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ, സ്പീക്കര്‍ രമേഷ് കുമാര്‍ ഇന്ന് തന്നെ വിമത എംഎല്‍എമാരെ കാണണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. രാജിക്കാര്യം എംഎല്‍എമാര്‍ സ്പീക്കറെ നേരിട്ട് അറിയിക്കണം. സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയ 10 എംഎല്‍എമാര്‍ക്കാണ് ഇന്നു വൈകീട്ട് ആറുമണിക്ക് സ്പീക്കറെ കാണാന്‍ കോടതി നിര്‍ദേശം നല്‍കിയത്. സ്പീക്കര്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണം. രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇന്നുതന്നെ തീരുമാനം എടുക്കണമെന്നും, നാളെ കോടതിയെ അറിയിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചാണ് വിമത എംഎല്‍എമാരുടെ ഹര്‍ജി പരിഗണിച്ചത്. ഈ മാസം 17-ാം തീയതി വരെ സമയം ഉണ്ടെന്നും, എംഎല്‍എമാരെ വ്യത്യസ്തമായി നേരിട്ടുകണ്ടശേഷം തീരുമാനമെടുക്കുമെന്നുമാണ് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചിരുന്നത്. സ്പീക്കറുടെ നിലപാട് തീരുമാനം നീട്ടിക്കൊണ്ടുപോയി, കുമാരസ്വാമി സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള തന്ത്രമാണെന്നാണ് എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. 

അതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുന്നു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാവിലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രി പരമേശ്വര, മന്ത്രി ഡി കെ ശിവകുമാര്‍, കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. 

സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും, രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നും കുമാരസ്വാമി പറഞ്ഞു. സര്‍ക്കാര്‍ തുടരുമെന്നും കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. 2008 സ്ഥിതി നിങ്ങള്‍ കണ്ടതാണല്ലോ. അന്ന് യെദ്യൂരപ്പ എങ്ങനെയാണ് നിലനിന്നത് എന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടല്ലോ എന്നും കുമാരസ്വാമി ചോദിച്ചു. കുമാരസ്വാമി സര്‍ക്കാര്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ഡി കെ ശിവകുമാറും അഭിപ്രായപ്പെട്ടു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം