India

വിവാഹത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി കാമുകിയെ സുഹൃത്തുക്കളെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു: കാമുകന്‍ അറസ്റ്റില്‍

കാമുകി ബലാത്സംഗം ചെയ്യപ്പെട്ടതിനാലാണ് വിവാഹത്തില്‍ നിന്ന് ഒഴിയുന്നതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം.

Author : സമകാലിക മലയാളം ഡെസ്ക്

ജലന്തര്‍: പ്രണയിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാതിരിക്കാന്‍ കാമുകന്‍ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചു. കാമുകി ബലാത്സംഗം ചെയ്യപ്പെട്ടതിനാലാണ് വിവാഹത്തില്‍ നിന്ന് ഒഴിയുന്നതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ബലാത്സംഗത്തിന് ഇരയായ 19 വയസുകാരി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. 

പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് കാമുകന്‍ ഹര്‍പ്രീത് സിംഗ് ഹാപ്പിയെയും ബലാത്സംഗം ചെയ്ത ബിന്ദു(20), രവി(20) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ജലന്തര്‍ സ്വദേശികളാണ്. കൂട്ടബലാത്സംഗം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഹര്‍പ്രീതും പെണ്‍കുട്ടിയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇവര്‍ കോളജില്‍ ഒരുമിച്ചാണ് പഠിക്കുന്നത്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതുമാണ്. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഹര്‍പ്രീതിന് തോന്നിയപ്പോള്‍ ഈ കാരണം കാണിച്ച് ഒഴിവാകാനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യിപ്പിച്ചത്.

മാതാപിതാക്കളെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ ഹര്‍പ്രീത് ജൂലൈ 20 ന് പെണ്‍കുട്ടിയോട് തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാത്രി 10.30 മണി ആയപ്പോഴെക്കും ഫോണില്‍ വിളിച്ച് പുറത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും ബൈക്കില്‍ പോകവെ അച്ഛനെയും അമ്മയെയും കൊണ്ടുവരാമെന്നു പറഞ്ഞ് സമീപത്തെ ചന്തയില്‍ പെണ്‍കുട്ടിയെ ഇറക്കിയ ഹര്‍പ്രീത് കടന്നുകളഞ്ഞു.

തുടര്‍ന്ന് ബൈക്കിലെത്തിയ ബിന്ദുവും രവിയും തങ്ങള്‍ ഹര്‍പ്രീതിന്റെ സുഹൃത്തുക്കളാണെന്നും ഹര്‍പ്രീത് പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചു. ഹര്‍പ്രീതിന്റെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ ഇവര്‍ സമീപത്തെ ആളൊഴിഞ്ഞ മുറിയില്‍വെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം