India

വീടും സ്ഥലവും എഴുതി നല്‍കിയില്ല; ഭാര്യയും മക്കളും ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു

19 വയസ്സുള്ള മകളും 17 വയസ്സുള്ള മകനും രഞ്ജനൊപ്പം അച്ഛനെ മര്‍ദിക്കാന്‍ കൂട്ടുനിന്നു. 

Author : സമകാലിക മലയാളം ഡെസ്ക്


അഹമ്മദബാദ്: വീടും സ്ഥലവും എഴുതി കൊടുക്കാത്തതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്പതുകാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ വീനു പര്‍മര്‍ ആണ് കൊല്ലപ്പെട്ടത്. രണ്ട് മക്കളുടെ സഹായത്തോടെയാണ് ഭാര്യ ക്രൂരകൃത്യം ചെയ്തത്. 

വീനുവിന്റെ കൈവശമുള്ള വീടും സ്ഥലും സ്വന്തം പേരിലാക്കാത്തതിന്റെ ദേഷ്യത്തിലാണ് ഭാര്യ രഞ്ജന്‍ കൊലപാതകം നടത്തിയത്. 19 വയസ്സുള്ള മകളും 17 വയസ്സുള്ള മകനും രഞ്ജനൊപ്പം അച്ഛനെ മര്‍ദിക്കാന്‍ കൂട്ടുനിന്നു. 

മെയ് അഞ്ചിന് ഇവരില്‍ നിന്ന് രക്ഷപ്പെടുത്തണം എന്നാവശ്യപ്പെട്ട് വീനു സഹോദരനെ വിളിച്ചിരുന്നു. സഹോദരനും കൂട്ടരുമെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.് വീട്ടില്‍ തിരിച്ചെത്തിയ വീനുവിനെ ആറാംതീയതി അബോധാവസ്ഥയില്‍ കണ്ടെത്തിയ അയല്‍വാസി സഹോദരനെ വിവരമറിയിച്ചു. തുടര്‍ന്ന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കടുത്ത മര്‍ദനത്തെ തുടര്‍ന്നുണ്ടായ ക്ഷതമാണ് മരണകാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളി; ആഘോഷമാക്കി ബിജെപി

എഐ സിസ്റ്റത്തിലെ പിഴവ്: 20,000-ത്തിലധികം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്ക് റെയില്‍ പാത; സൗദിയും തുര്‍ക്കിയും ചരിത്ര കരാറില്‍ ഒപ്പുവെച്ചു

കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി മമത; നിര്‍ണായക നീക്കം

SCROLL FOR NEXT