India

വീണാലും ഉയര്‍ത്തെഴുന്നേറ്റുവരും, വിജയിക്കും; കനയ്യ കുമാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയോട് പ്രതികരിച്ച് ബെഗുസരായിയിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ബെഗുസരായി: ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയോട് പ്രതികരിച്ച് ബെഗുസരായിയിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍. വീണാലും ഉയര്‍ത്തെഴുന്നേറ്റുവരുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. 

എല്ലാവരുടെയും സന്തോഷത്തത്തിനും ജീവിതത്തിനും വേണ്ടി ഇനിയും നടക്കുമെന്ന് പറഞ്ഞ കനയ്യ, വീണാലും വിജയിക്കാനായി ഉയര്‍ത്തെഴുന്നേറ്റ് വരുമെന്ന് ട്വിറ്ററില്‍ കുറിച്ചു. 

ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങ് 692193 വോട്ട് നേടിയാണ് വിജയിച്ചത്. രണ്ടാംസ്ഥാനത്തെത്തിയ കനയ്യ കുമാറിന് 269976വോട്ട് മാത്രമാണ് നേടാനായത്. 198233 വോട്ട് നേടിയ ആര്‍ജെഡിയുടെ തന്‍വീര്‍ ഹസ്സന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബെഗുസരായിയിലൈ കനത്ത പരാജയത്തിന് പിന്നാലെ സിപിഐ ഓഫീസുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം വ്യാപക ആക്രമണം നടന്നിരുന്നു. സിപിഐ-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT