India

വീരമൃത്യു വരിച്ച ജവാന്റെ വിലാപയാത്ര റോഡ് ഷോയാക്കി ബിജെപി എംപി; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

വീരമൃത്യു വരിച്ച ജവാന്റെ വിലാപയാത്ര റോഡ് ഷോയാക്കി ബിജെപി എംപി -സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ വിലാപയാത്രയെ ബിജെപി എംപി റോഡ് ഷോയാക്കി മാറ്റിയെന്ന് ആരോപണം. ബിജെപിയുടെ തെരഞ്ഞെടുപ്പ് റോഡ് ഷോയെ പോലെ വിലാപയാത്രയെ കാണുകയും, എംപി  തന്റെ സ്ഥാനത്തിനനുസരിച്ച് പെരുമാറിയില്ലെന്നുമാണ് ആരോപണം.

ബിജെപി എംപിയായ സാക്ഷി മഹാരാജിന്റെ പെരുമാറ്റത്തിനെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. വിലാപയാത്രയെ പ്രതീക്ഷിച്ചു നില്‍ക്കുന്നവര്‍ക്ക് നേരെ സ്ഥാനാര്‍ത്ഥിയെ പോലെ കൈവീശിക്കാണിക്കുകയായിരുന്നു സാക്ഷി മഹാരാജന്നാണ് ആരോപണം


ബിജെപി ഡല്‍ഹി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരി ഭീകരാക്രമണം ഉണ്ടായതിന് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ സ്വകാര്യ പരിപാടിയില്‍ ആടിയും പാടിയും പങ്കെടുത്തത് വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേതാക്കളുടെ 'പാർലമെന്ററി വ്യാമോഹം' തിരുത്താൻ സിപിഎം; തിരുത്തൽ രേഖ കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ വലിയ അഴിച്ചുപണിക്ക് വഴിവെച്ചേക്കും

ഖമേനിയുടെ വിലാപയാത്രയ്ക്ക് തുടക്കം; അന്തിമോപചാരമർപ്പിച്ച് ലക്ഷങ്ങൾ

ഇറങ്ങിപ്പോകുമെന്ന് ബാബുരാജ്, പുറത്ത് കാറ് കിടപ്പുണ്ട് എന്ന് ശ്വേത; ജനറല്‍ ബോഡിയില്‍ നടന്നത് വെളിപ്പെടുത്തി സീനത്ത്

'പച്ചവെള്ളം ചവച്ചു കുടിക്കണം', പഴമക്കാർ പറയുന്നതിന് പിന്നിലെ രഹസ്യം ഇതാണ്

വീട്ടിലിരിക്കുന്ന സ്വര്‍ണം വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം, മികച്ച പലിശ; വരുന്നു പരിഷ്‌കരിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം