India

വോട്ടെടുപ്പിനെടെ പോളിങ് ഉദ്യോഗസ്ഥന് വെടിയേറ്റു: ഡ്യൂട്ടിക്കിടെ വനിതാ ഓഫിസര്‍ മരിച്ചു

ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിന് ശേഷം കിഷോറിനെ വിദഗ്ദ ചികിത്സയ്ക്കു വേണ്ടി മുസഫര്‍പൂരിലെ എച്ച്‌കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബീഹാറില്‍ വോട്ടെടുപ്പിനിടെ പോളിംഗ് ഉദ്യോഗസ്ഥന് വെടിയേറ്റു. സ്‌കൂള്‍ ടീച്ചറായ ശിവേന്ദ്ര കിഷോറിനാണ് വെടിയേറ്റത്. ഹോം ഗാര്‍ഡിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടിയാണ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടപ്പെട്ടത്. മധോപ്പൂര്‍ സുന്ദര്‍ വില്ലേജിലെ പോളിംഗ് ബൂത്തിലായിരുന്നു സംഭവം. 

ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിന് ശേഷം കിഷോറിനെ വിദഗ്ദ ചികിത്സയ്ക്കു വേണ്ടി മുസഫര്‍പൂരിലെ എച്ച്‌കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം, മുംബൈ സൗത്ത് ലോക്‌സഭാ മണ്ഡലത്തിലെ സെവാരി മേഖലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഓഫീസര്‍ മരിച്ചു. പ്രീതി ദര്‍വ് എന്ന ഉദ്യോഗസ്ഥയാണ് മരിച്ചത്. ആരോഗ്യം മോശമായ സാഹചര്യത്തില്‍ ഡ്യൂട്ടിയില്‍ നിന്ന് നീക്കണമെന്ന് പ്രീതി ദര്‍വ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനിലെത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ടാക്‌സി സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തു. 

ട്രെയിനില്‍ കയറിയത് മുതല്‍ പ്രീതി ഛര്‍ദ്ദിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണപ്പെടുന്നത്. പ്രീതിയുടെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ ചെയ്യുമെന്ന് മുംബൈ കലക്ടര്‍ ശിവാജി റാവു ജോന്ദലെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: ബുധനാഴ്ച മുതൽ ശക്തമായ മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

'നീയൊരു നടനാകുമെന്ന് ജീവിതത്തില്‍ ആദ്യം പറഞ്ഞത് വിജയ് സാര്‍'; മറക്കാനാകാത്ത ഓര്‍മ പങ്കിട്ട് ഫഹദ് ഫാസില്‍

'മൂന്നു മാസത്തിനകം തീരുമാനമെടുക്കണം' ; തൃണമൂല്‍ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് കാട്ടി പരീക്ഷാഫലം തടഞ്ഞുവെച്ചു: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭം

സോഷ്യൽമീഡിയ വൈറൽ ടിപ്പുകളെ വിശ്വസിക്കരുത്, മാനസികാരോ​ഗ്യമെന്ന ഹാഷ്ടാ​ഗിൽ വരുന്നത് പകുതിയും അശാസ്ത്രീയം