India

വോളിബോള്‍ താരത്തെ പരിശീലകന്‍ രണ്ടര വര്‍ഷത്തോളം പീഡിപ്പിച്ചു; പരാതിയുമായി കൗമാരതാരം

രണ്ടര വര്‍ഷത്തോളമായി തന്നെ നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വര്‍ഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്ത പരിശീലകന് എതിരേ വോളിബോള്‍ താരം രംഗത്ത്. ഹരിയാനയിലെ പ്രായപൂര്‍ത്തിയാകാത്ത വോളിബോള്‍ താരമാണ് പരിശീലകനെതിരേ പരാതി നല്‍കിയത്. രണ്ടര വര്‍ഷത്തോളമായി തന്നെ നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. 

റെവാരി ജില്ലയിലാണ് സംഭവമുണ്ടാകുന്നത്. ഗുഡാഗാവ്, റോത്തക് തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി തന്നെ പരിശീലകന്‍ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ പരിശീലകനെതിരേ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. 

പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. അറസ്റ്റ് ചെയ്ത പരിശീലകനെ കോടതിയില്‍ ഹാജരാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?