India

ശക്തമായൊരു സർക്കാർ രൂപീകരിക്കാൻ, രാജ്യത്തിനായി വോട്ട് നൽകു; കന്നി വോട്ടർമാരോട് മോദി

ശക്തമായൊരു സർക്കാർ രൂപീകരിക്കുന്നതിനായി കന്നി വോട്ടർമാരോട് വോട്ട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ‍ഡൽഹി: ശക്തമായൊരു സർക്കാർ രൂപീകരിക്കുന്നതിനായി കന്നി വോട്ടർമാരോട് വോട്ട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് മോദിയുടെ വോട്ടഭ്യർഥന.

ശക്തിയുള്ള ഒരു സർക്കാർ രൂപീകരിക്കുന്നതിന് രാജ്യത്തിനു വേണ്ടി വോട്ട് നൽകാൻ കന്നി വോട്ടർമാരോട് അദ്ദേഹം അഭ്യർഥിച്ചു.  വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത് രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക നടപടിയിൽ ഭാ​ഗമാകാനും മോദി പറഞ്ഞു. 

നിങ്ങൾക്ക് പതിനെട്ട് വയസ്‌ പൂർത്തിയായിക്കഴിഞ്ഞു. രാജ്യത്തെ ഒരു പാവപ്പെട്ട കുടുംബത്തിന് വീട് വച്ചു നൽകാൻ, കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കാൻ നിങ്ങളുടെ കന്നി വോട്ട് നൽകാൻ തയ്യാറാണോയെന്ന് മോദി ചോദിച്ചു. ബാലാക്കോട്ടെ വ്യോമാക്രമണത്തെ മുൻനിർത്തിയും മോദി വോട്ടഭ്യർഥിച്ചു. ധീരരായ വ്യോമസേന പൈലറ്റുമാർക്കുള്ള ബഹുമതിയായി നിങ്ങളുടെ ആദ്യ വോട്ട് നൽകാമോ എന്ന് അദ്ദേഹം ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആ​ഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

മലയാളി ദമ്പതികള്‍ ഗുരുഗ്രാമിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'