India

ശബരിമലയില്‍ ആകാമെങ്കില്‍ എന്തുകൊണ്ട് അയോധ്യയില്‍ ആയിക്കൂടാ? കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി

ശബരിമലയില്‍ ആകാമെങ്കില്‍ എന്തുകൊണ്ട് അയോധ്യയില്‍ ആയിക്കൂടാ? കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ശബരിമല കേസ് തീര്‍പ്പാക്കിയതു പോലെ അയോധ്യാ കേസിലും വേഗത്തില്‍ തീരുമാനത്തിലെത്താന്‍ സുപ്രിം കോടതി നടപടിയെടുക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ബാബറിനെ നമ്മള്‍ എന്തിന് ആരാധിക്കണമെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സുപ്രിം കോടതി ജഡ്ജിമാരെ സാക്ഷിയാക്കിയായിരുന്നു കേന്ദ്ര നിയമമന്ത്രിയുടെ പരാമര്‍ശങ്ങള്‍. രാമജന്മഭൂമി കേസ് എത്രയും വേഗം തീര്‍പ്പാക്കാന്‍ വ്യക്തിപരമായി സുപ്രിം കോടതിയോട് അഭ്യര്‍ഥിക്കുകയാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ശബരിമല കേസില്‍ അതിവേഗം വിധി പറഞ്ഞ സുപ്രിം കോടതിക്ക് അയോധ്യാ കേസിലും അതിനു കഴിയേണ്ടതാണ്. എന്തുകൊണ്ടാണ് രാമജന്മഭൂമി കേസ് എഴുപതു വര്‍ഷമായിട്ടും തീര്‍പ്പാക്കാതെ ഇരിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

ഭരണഘടനയില്‍ രാമനെക്കുറിച്ചും കൃഷ്ണനെക്കുറിച്ചും അക്ബറിനെക്കുറിച്ചും പരാമര്‍ശമുണ്ട്. എന്നാല്‍ അതില്‍ ബാബറിനെക്കുറിച്ച് ഒന്നുമില്ല. ഇതു പറയുമ്പോള്‍ രാജ്യത്ത് മറ്റു തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാവുകയാണെന്ന് കേന്ദമമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT