India

ശബാന ആസ്മിയുടെ നില തൃപ്തികരം; നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍

കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബോളിവുഡ് താരം ശബാന ആസ്മിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബോളിവുഡ് താരം ശബാന ആസ്മിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. അവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

പൂനെ എക്‌സ്പ്രസ് വേയില്‍ കാര്‍ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ശബാനയെ ആദ്യം പന്‍വേലിലെ എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകിലബെന്‍ ദീരുബായി ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ജാവേദ് അക്തറിന് പരുക്കേറ്റിരുന്നില്ല. 

പരുക്കേറ്റ ശബാന ആസ്മി വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

'ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും'; കര്‍ണാടകയിലെ മുഖ്യമന്ത്രി മാറ്റത്തിന് പിന്നാലെ ട്രോളി ശിവന്‍കുട്ടി

'5000 ജൂനിയർ ആർട്ടിസ്റ്റുകളുള്ള സെറ്റിൽ ‍ഞങ്ങൾ വെറും 8 പേരാണ് ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്; എല്ലാ ഫ്രെയിമിലും സൂര്യ വേണമെന്ന് എനിക്ക് നിർബന്ധമില്ല'

'വെറുതെ ടൊവിനോയെ സംശയിച്ചു...'; അമ്മ പുതപ്പ് പാട്ടിന്റെ രഹസ്യം ഇതാ; അമ്പരപ്പോടെ ആരാധകര്‍!

നെഞ്ചുവേദന മാത്രം അല്ല; യുവാക്കളിലെ ഹൃദയാഘാത ലക്ഷണങ്ങൾ അറിയാം

SCROLL FOR NEXT