India

ശിവസേനയുടെ മുഖ്യശത്രു ബിജെപിയെന്ന് ഉദ്ദവ് താക്കറെ

ശിവസേനയുടെ മുഖ്യ ശത്രു ബിജെപിയാണെന്ന് അധ്യക്ഷന്‍ ഉദ്ദവ് താക്കറെ - അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും വേറിട്ട് മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശിവസേനയുടെ മുഖ്യ ശത്രു ബിജെപിയാണെന്ന് അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. പാര്‍ട്ടി മഹാരാഷ്ട്ര നിര്‍വാഹക സമിതി യോഗത്തിലാണ് താക്കറെയുടെ പ്രതികരണം. ഇതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും വേറിട്ട് മത്സരിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. എന്‍ഡിഎയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് ശിവസേന.

ഒരുമിച്ച് നിന്നാലും മുന്നണിയിലെ രണ്ടാം സ്ഥാനം ശിവസേനയ്ക്ക് നഷ്ടമാകാനാണ് സാധ്യത. ബിഹാറില്‍ ജെഡിയുവിനെ ഒപ്പം ചേര്‍ത്ത ബിജെപി തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയെ സഖ്യകക്ഷിയാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. എഐഎഡിഎംകെ എന്‍ഡിഎ ഭാഗമാകുന്നതോടെ രണ്ടാംസ്ഥാനം ശിവസേനയ്ക്ക് നഷ്ടമാകും. ശിവസേനയ്ക്ക് 18 എംപിമാരാണ് ഉള്ളത്. എന്നാല്‍ എഐഎഡിഎംകെയ്ക്ക് ഇരട്ടിയിലേറെ എംപിമാരുണ്ട്. മഹാരാഷ്ട്രയില്‍ ബിജെപിയോടുള്ള നിലപാടില്‍ എന്‍സിപി അയവുവരുത്തുന്നതും നിര്‍ണായകമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!