India

ശ്രീ ശ്രീ രവിശങ്കറിന്റെ സാംസ്‌കാരികോത്സവം യമുനാ തീരത്തെ ജൈവഘടന താറുമാറാക്കിയതായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്

സാസംസ്‌കാരികോത്സവം വരുത്തിവെച്ച പ്രത്യക്ഷ നഷ്ടം 28.73കോടി രൂപയുടേതാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യമുനാ തീരം വേദിയാക്കി ശ്രീശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ് നടത്തിയ ലോക സാംസ്‌കാരികോത്സവം 42.02കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന വിദഗധ സമിതി റിപ്പോര്‍ട്ട് കേന്ദ്ര ഹരിത ട്രൈബ്യൂണലിന് സമര്‍പ്പിച്ചു.യമുനാതീരത്തെ ജൈവഘടന താറുമാറാക്കിയ
സാസംസ്‌കാരികോത്സവം വരുത്തിവെച്ച പ്രത്യക്ഷ നഷ്ടം 28.73കോടി രൂപയുടേതാണ്. പരോക്ഷ നഷ്ടം 13.29കോടി രൂപയുടേതാണ്. കേന്ദ്ര ജലവിഭവ മന്ത്രാലം സെക്രട്ടറി അധ്യക്ഷനായി പ്രവര്‍ത്തിച്ച സമിതിയുടേതാണ് റിപ്പോര്‍ട്ട്. 

നദിയുടെ പടിഞ്ഞാറ് വശത്തുള്ള 300 എക്കര്‍ സമതലത്തിനും കിഴക്ക് വശത്തുള്ള 120 എക്കറിനും ഗുരുതര നാശമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥലങ്ങളില്‍ ഏറ്റ നഷ്ടം പരിഹരിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജൈവ ഘടനയ്ക്ക സംബവിച്ച നഷ്ടങ്ങള്‍ഡ വിലപ്പെട്ടതാണെന്നും പരിസ്ഥിതി പുനരധിവാസത്തിന് ചിലവാക്കുന്ന തുക ആര്‍ട്ട് ഓഫ് ലിവിങില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം