India

ശ്രീലങ്കയിലെ ട്രെയിന്‍ ഉദ്ഘാടനം ഇന്ത്യയിലാക്കി മോദിയുടെ പത്രപരസ്യം 

ചിത്രത്തില്‍ തലൈമന്നാല്‍ റയില്‍വേ സ്‌റ്റേഷന്‍ എന്നെഴുതുയിരിക്കുന്നത് വ്യക്തമായി കാണാം

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് പുറത്തിറക്കിയ പത്ര പരസ്യത്തില്‍ ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത മോദിയുടെ ചിത്രം നല്‍കിയത് വിവാദമാകുന്നു. ബുധനാഴ്ച വിവിധ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് മോദി ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഇന്ത്യയിലാണ് എന്ന തരത്തില്‍ നല്‍കിയിരിക്കുന്നത്. 

ശ്രീലങ്കയിലെ തലൈമന്നാറില്‍ റണ്ടുവര്‍ഷം മുമ്പാണ് മോദി ശ്രീലങ്കാ സന്ദര്‍ശന വേളയില്‍ മോദി ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തത്. 
ചിത്രത്തില്‍ തലൈമന്നാല്‍ റയില്‍വേ സ്‌റ്റേഷന്‍ എന്നെഴുതുയിരിക്കുന്നത് വ്യക്തമായി കാണാം. 

കേന്ദ്രസര്‍ക്കാരിന് വേണ്ടി ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റിയാണ് പരസ്യം തയ്യാറാക്കിയത്.ഭാരതത്തിന്റെ ഭാവി ഉജ്വലം എന്ന പേരില്‍ വന്ന പരസ്യത്തില്‍ റെയില്‍വെ ശൃഖലകളുടെ നിര്‍മ്മാണം അതിവേഗത്തില്‍,ആറ് പുതിയ നഗരങ്ങള്‍ക്ക് മെട്രോ സൗകര്യം എന്നതിനൊപ്പമാണ് ശ്രീലങ്കയില്‍ മോദി ട്രെയിന് പച്ചക്കൊടി കാട്ടുന്ന ചിത്രം നല്‍കിയിരിക്കുന്നത്. 

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പത്രപരസ്യം
2015 മാര്‍ച്ച 14നായിരുന്നു ശ്രീലങ്കയിലെ ചടങ്ങ്. തലൈമന്നാര്‍ പിയര്‍ സ്റ്റേഷനുള്‍പ്പെടെ തലൈമന്നാര്‍-മധു റോഡ്(65 കിലോമീറ്റര്‍) പാതയാണ് അന്ന് തുറന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

ഇന്ത്യന്‍ റയില്‍വേയില്‍ വികസനം നടക്കാത്തതുകൊണ്ടാണ് മോദി സര്‍ക്കാരിന് ശ്രീലങ്കയിലെ ചിത്രം ഉപയോഗിക്കേണ്ടി വന്നത് എന്നാണ് പ്രതിപക്ഷവും വിമര്‍ശകരും പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

മലയാള സിനിമയ്ക്ക് പോയവര്‍ഷം നഷ്ടം 530 കോടി; 185ല്‍ സൂപ്പര്‍ ഹിറ്റുകള്‍ ആറെണ്ണം മാത്രം; കണക്ക് പുറത്തുവിട്ട് ഫിലിം ചേംബര്‍

നാടും മനസും ഒന്നായി.... 'വർണ്ണക്കുട'യിൽ ജനങ്ങൾക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ബിന്ദു (വിഡിയോ)

ഓർഡർ ചെയ്തത് ഗ്രിൽ ചിക്കനും മന്തിയും; 5 മിനിറ്റിൽ കിട്ടിയില്ല, പാത്രങ്ങൾ വലിച്ചെറിഞ്ഞു; 25 അം​ഗം സംഘമെത്തി ​ഹോട്ടൽ അടിച്ചു തകർത്തു, ഇറങ്ങിയോടി ആളുകൾ

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

SCROLL FOR NEXT