ന്യൂഡല്‍ഹി: വായു മലിനീകരണം അതിരൂക്ഷമായി തുടരുന്ന രാജ്യ തലസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണമണ്. ഇരട്ട അക്ക നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ന് നിരത്തുകളില്‍ ഇറങ്ങാന്‍ സാധിക്കുള്ളു. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവശ്യ സര്‍വീസുകള്‍ക്കും പുറമേ, വിഐപികള്‍ക്കും നിയന്ത്രണത്തിന് ഇളവുണ്ടെങ്കിലും സൈക്കിളുമെടുത്ത് ഇറങ്ങിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
ഔദ്യോഗിക വസതിയില്‍ നിന്ന് അദ്ദേഹം ഓഫീസിലേക്ക് പുറപ്പെട്ടത് സൈക്കിളിലാണ്. സഹായികളും പിന്നാലെ സൈക്കിളുകളുമായി ഇറങ്ങി. തന്റെ വാഹനത്തിന്റെ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്നതുകൊണ്ടാണ് ഉപമുഖ്യമന്ത്രി സൈക്കിളില്‍ ഓഫീസിലേക്ക് തിരിച്ചത്.
വായു മലിനീകരണം കുറയ്ക്കാന്‍ ഈ രീതി സഹായകമാകും എന്നാണ് തന്റെ വിലയിരുത്തലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
നിയന്ത്രണം മറികടന്നാല്‍ നാലായിരം രൂപയാണ് പിഴ ഈടാക്കുന്നത്. പതിനഞ്ച് വരെയാണ് നിയന്ത്രണം. ശക്തമായ മഴയും കാറ്റും ഉണ്ടായാലേ പുകമഞ്ഞ് മാറുകയുള്ളൂ. എട്ട്, ഒന്‍പത് തീയതികളില്‍ ഇതിനു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രപവചനം. നവംബര്‍ അഞ്ചുവരെ സ്‌കൂളുകള്‍ക്ക് അവദി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലയളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates