India

ഷോപ്പിങ് മാളില്‍ വെച്ച് തോക്ക് ചൂണ്ടി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി; കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ പകര്‍ത്തി; രക്ഷപ്പെട്ടു; പൊലിസില്‍ പരാതി നല്‍കി

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മാളില്‍വെച്ച് കണ്ട യുവാവ് പെണ്‍കുട്ടിയോട് ലൈംഗികബന്ധത്തിന് താത്പര്യം അറിയിച്ച് സമീപിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബീഹാറിലെ പറ്റ്‌നയില്‍ കോളജ് വിദ്യാര്‍ഥിനിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു. പറ്റ്‌നയിലെ എസ്‌കെ പുരിയ്ക്കടുത്തെ ജെഡി മാളിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ചാണ് പെണ്‍കുട്ടിയെ രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി പിഡിപ്പിച്ചത്. പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മാളില്‍വെച്ച് കണ്ട യുവാവ് പെണ്‍കുട്ടിയോട് ലൈംഗികബന്ധത്തിന് താത്പര്യം അറിയിച്ച് സമീപിക്കുകയായിരുന്നു. താന്‍ ഇവിടുത്തെ ഗുണ്ടയാണെന്നും താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ആരും എതിര്‍ക്കില്ലെന്നും ഇയാള്‍ പെണ്‍കുട്ടിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതുകേട്ട് ഭയന്ന പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വീണ്ടും അതേ മാളില്‍ വെച്ച് കഴിഞ്ഞ ദിവസം യുവാവിനെ കാണുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

കണ്ടയുടനെ ഇയാള്‍ അതേ ആവശ്യം ആവര്‍ത്തിക്കുയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ മുന്നില്‍ ഒരു കാര്‍ വന്ന് നിര്‍ത്തുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന ആള്‍ വിദ്യാര്‍ഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടെ വന്നില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്ന് യുവതി പറയുന്നു. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പാടലിപുത്രയിലേക്കുള്ള റോഡിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുയായിരുന്നു. കരുണയ്ക്കായി നിലവിളിച്ചെങ്കിലും രക്ഷയ്ക്കായി ആരും എത്തിയില്ലെന്നും പെണ്‍കുട്ടി പറയുന്നു. 

ബലാത്സംഗം ചെയ്യുന്ന വീഡിയോയും ഇവര്‍ ചിത്രീകരിച്ചു. ലൈംഗികബന്ധത്തിന് തുടര്‍ന്നും സമ്മതിച്ചില്ലെങ്കില്‍ വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്നും ഇവര്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരികെ വരുന്ന വഴിയില്‍ കാറില്‍ വെച്ച് വീണ്ടും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ പറ്റി പെണ്‍കുട്ടി തന്റെ ഹോസ്റ്റല്‍ റൂംമേറ്റിനോട് പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

വിദ്യാര്‍ഥിനിയെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT