India

സംവരണം മൗലിക അവകാശമല്ല, സര്‍ക്കാരിന്റെ വിവേചന അധികാരം: സുപ്രീം കോടതി

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കോടതികള്‍ക്കാവില്ലെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയിലെ സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രീം കോടതി. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കോടതികള്‍ക്കാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജോലിയിലോ പ്രമോഷനിലോ സംവരണം നല്‍കണോയെന്ന കാര്യം സര്‍ക്കാരിന്റെ വിവേചന അധികാരത്തില്‍ പെടുന്ന കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംവരണം നല്‍കണമെന്നത് നിര്‍ബന്ധമുള്ള കാര്യമല്ലെന്ന് എല്‍ നാഗേശ്വര്‍ റാവുവും ഹേമന്ദ് ഗുപ്തയും അടങ്ങിയ ബെഞ്ച് പറഞ്ഞു. 

ഭരണഘടനയുടെ പതിനാറാം അനുച്ഛേദപ്രകാരമാണ് എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കു സംവരണം നല്‍കുന്നത്. സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവു നല്‍കാന്‍ കോടതിക്കാവില്ല. സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. 

സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനു തോന്നുന്ന പക്ഷം വിവേചന അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാമെന്ന് കോടതി വിശദീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT