India

സമയത്ത് ഭക്ഷണം നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു 

സമയത്ത് ഭക്ഷണം നല്‍കാത്തതില്‍ രോഷാകുലനായ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആഗ്ര: സമയത്ത് ഭക്ഷണം നല്‍കാത്തതില്‍ രോഷാകുലനായ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഫറൂഖാബാദ് ജില്ലയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്.

30 വയസുകാരിയായ സീതാ സെന്‍ഗാറിന്റെ മൃതദേഹം അവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പ്രതിയായ ഭര്‍ത്താവ് സംഭവത്തിന് ശേഷം ഒളിവില്‍ പോയെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സത്യാവസ്ഥ പുറത്തുവന്നത്.

സംഭവം നടക്കുന്ന സമയത്ത് പ്രതി ധര്‍മ്മേന്ദ്ര സിങ് സെന്‍ഗാര്‍ മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന് സമയത്ത് ഭക്ഷണം നല്‍കാത്തതില്‍ രോഷാകുലനായ പ്രതി ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

11 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. നിരവധി തവണ ഇരുവരും പരസ്പരം വഴക്കുകൂടുന്നത് കണ്ടിട്ടുളളതായി നാട്ടുകാര്‍ പറയുന്നു.കിട്ടുന്ന പണം മുഴുവന്‍ മദ്യത്തിന് ചെലവാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പലപ്പോഴും തര്‍ക്കം. ഇതില്‍ കുപിതനായി ധര്‍മ്മേന്ദ്ര സിങ് സെന്‍ഗാര്‍ ഭാര്യയെ ചീത്തവിളിക്കുന്നതും തല്ലുന്നതും പതിവായിരുന്നെന്നും നാട്ടുകാര്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം