India

സഹതടവുകാര്‍ക്കൊപ്പം 'ചായ് പേ ചര്‍ച്ച' നടത്തി ലാലു; ജയിലിലും ലാലു പ്രസാദ് 'രാജാവ്'

ജയിലില്‍ കഴിയുന്ന രാഷ്ട്രീയക്കാരുമായി ചേര്‍ന്ന് ചായകുടിച്ചും ചര്‍ച്ചനടത്തിയും സമയം തള്ളി നീക്കുകയാണ് ലാലു പ്രസാദ്

സമകാലിക മലയാളം ഡെസ്ക്

യിലിനുള്ളിലും അധിപത്യം നഷ്ടപ്പെടുത്താതെ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുഭകോണക്കേസില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ജയിലിലേക്ക് മാറ്റിയ ലാലുവിനെ തടവുപുള്ളിയായല്ല കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒഴുവ് സമയം ചെലവഴിക്കാനായി ലാലു പ്രസാദ് ജയിലിന്റെ അപ്പര്‍ ഡിവിഷന്‍ സെല്ലിനെ ചര്‍ച്ചാ വേദിയാക്കി മാറ്റിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ജാര്‍ഖണ്ഡ് ആസ്ഥാനമാക്കിയുള്ള ന്യൂസ് പേപ്പറായ പ്രബാധ് ഖാബറാണ് ലാലുവിന്റെ ജയിലിലെ സുഖജീവിതത്തെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുനിട്ടത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായ ലാലു ഹോട്ടകാര്‍ ജയിലിലാണ് ഇപ്പോള്‍. ഇതേ ജയിലില്‍ കഴിയുന്ന രാഷ്ട്രീയക്കാരുമായി ചേര്‍ന്ന് ചായകുടിച്ചും ചര്‍ച്ചനടത്തിയും സമയം തള്ളി നീക്കുകയാണ് ലാലു പ്രസാദ്. 

പത്രം വായിച്ചാണ് ലാലുവിന്റെ ജയിലിലെ ദിവസം ആരംഭിക്കുന്നത്. അതിന് ശേഷം സഹതടവുകാരുമായി വാര്‍ത്തകളെക്കുറിച്ച് ചര്‍ച്ച ചെയ്യും. ബിഹാറിലേയും ജാര്‍ഖണ്ഡിലേയും രാഷ്ട്രീയവും ചര്‍ച്ചയാകാറുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ലാലുവിന്റെ സെല്ലിന് അടുത്തായാണ് അപ്പര്‍ ഡിവിഷന്‍ സെല്‍ സ്ഥിതിചെയ്യുന്നത്. ചായയും ലഘുഭക്ഷണവുമെല്ലാം കഴിച്ചുകൊണ്ടാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ നിന്ന് മാറി ഇടയ്ക്ക് ടിവി കാണാനും അദ്ദേഹം സയമം കണ്ടെത്തും. 

മുന്‍ എംപി ആര്‍.കെ. റാണ, ജഗ്ദീഷ് ശര്‍മ, സവ്‌ന ലക്ര, രാജ പീറ്റര്‍, കമാല്‍ കിഷോറെ ബാഗത്ത് എന്നിവര്‍ക്കൊപ്പമാണ് ലാലു ജയിലില്‍ ആഘോഷിക്കുന്നത്. ഇതിനൊപ്പം അദ്ദേഹത്തിന്റെ പ്രീയപ്പെട്ട പുസ്തകങ്ങളും ജയിലില്‍ സ്റ്റോക് ചെയ്തിട്ടുണ്ട്. ബസുമതി അരി, അര്‍ഹര്‍ ദാല്‍, സങ്കട് മോചന്‍ ക്ഷേത്രത്തിലെ പ്രസാദം എന്നിവയും ലാലുവിന്റെ വീട്ടില്‍നിന്ന് കൊടുത്തുവിടുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വലിയ സ്വപ്‌നങ്ങളുടെ ആകാശങ്ങള്‍ മുന്നിലുണ്ട്'; മൂന്നാം തവണ ജനവിധി തേടി മുഖ്യമന്ത്രി

ഇറാന്റെ ഡ്രോൺ തകർക്കാൻ സഹായിക്കാം, പകരം പണം നൽകണമെന്ന് യുക്രൈന്‍ പ്രസിഡന്റ്

ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ 'പ്രോഗ്രസ് കാര്‍ഡ്'; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

ഏഴ് മണിക്കൂർ മുള്‍മുനയില്‍, ആരാധകരെ കൈ വീശി കാണിച്ചു മടക്കം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ (വിഡിയോ)

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം: ചിറയിന്‍ കീഴില്‍ കോലം കത്തിച്ച് പ്രതിഷേധം

SCROLL FOR NEXT