India

സഹപ്രവര്‍ത്തകയുമായുളള വഴിവിട്ട ബന്ധം; ടിവി അവതാരകന്‍ ഭാര്യയെ കൊലപ്പെടുത്തി, സഹായികളായത് ചാനലിലെ സഹപ്രവര്‍ത്തകര്‍

വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് സുഹൃത്തിന്റെയും കാമുകിയുടെയും സഹായത്തോടെ ചാനല്‍ അവതാരകന്‍ ഭാര്യയെ കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് സുഹൃത്തിന്റെയും കാമുകിയുടെയും സഹായത്തോടെ ചാനല്‍ അവതാരകന്‍ ഭാര്യയെ കൊന്നു.27 വയസുകാരിയായ ദിവ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിവി ചാനല്‍ അവതാരകന്‍ അജിതേഷ്്, സുഹൃത്ത് അഖില്‍കുമാര്‍, കാമുകി ഭാവന ആര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ എറ്റാവ ജില്ലയിലാണ് സംഭവം. ദിവ്യയുടെ അമ്മായിയച്ചന്‍ പ്രമോദ്് മിശ്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഫോറന്‍സിക് വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

അജിതേഷിന്റെ വിവാഹേതര ബന്ധം മനസ്സിലാക്കിയ ദിവ്യ തുടര്‍ച്ചായി വഴക്കിടുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.തുടര്‍ന്ന് ദിവ്യയെ ഒഴിവാക്കാന്‍ അജിതേഷ് പദ്ധതി തയ്യാറാക്കുകയായിരുന്നു. തന്റെ സുഹൃത്ത് അഖില്‍ കുമാര്‍ സിങ്, കാമുകി ഭാവന ആര്യ എന്നിവരുമായി ചേര്‍ന്ന് ദിവ്യയെ ഇല്ലാതാക്കാന്‍ ഗൂഡാലോചന നടത്തിയതായി അജിതേഷ് പൊലീസില്‍ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഇവര്‍ മൂന്നുപേരും ഒരുമിച്ചാണ് ചാനലില്‍ ജോലി ചെയ്യുന്നത്.

കൊലപാതകത്തിനുളള പദ്ധതി അനുസരിച്ച് അഖില്‍ അജിതേഷിന്റെ വീട്ടില്‍ ഒക്ടോബര്‍ പതിനാലിന് എത്തിയതായി പൊലീസ് പറയുന്നു. അഖിലിനെ നേരത്തെ തന്നെ അറിയാമായിരുന്ന ദിവ്യ, അജിതേഷിന്റെ കൂട്ടുകാരനെ വീടിന്റെ അകത്തേയ്ക്ക് ക്ഷണിച്ചു. തുടര്‍ന്ന് കല്യാണ ആല്‍ബം അഖിലിനെ കാണിച്ചു. അതിനിടെ, പൂക്കള്‍ വയ്ക്കുന്ന ഫഌവര്‍ പോട്ട് എടുത്ത് തുടര്‍ച്ചയായി ദിവ്യയെ അഖില്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ദിവ്യ ബോധരഹിതയായി നിലത്ത് വീണു. ഉടന്‍ തന്നെ ഇയാള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടതായി ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. വിവാഹേതര ബന്ധത്തെ ചൊല്ലിയുളള വഴക്കിനെതുടര്‍ന്ന് ദിവ്യയും അജിതേഷും തമ്മിലുളള ബന്ധം വഷളായി തുടങ്ങിയിരുന്നു. അതിനിടെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദിവ്യ  ഭാവനയെ ഫോണില്‍ വിളിച്ച് ചീത്ത പറയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ദിവ്യയെ ഇല്ലാതാക്കാന്‍ അഖിലിന്റെ സഹായം അജിതേഷ് തേടിയതെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT