പ്രതീകാത്മക ചിത്രം 
India

സഹോദരിയുടെ കല്യാണത്തിന് പണം വേണം, അമ്മാവനില്‍ നിന്ന് പണം തട്ടാന്‍ തട്ടിക്കൊണ്ടുപോകല്‍ കഥ; കസേരയില്‍ ഇരിക്കുന്ന സല്‍മാന്‍ ഖാനെ കണ്ട് ഞെട്ടി പൊലീസ് 

സഹോദരിയുടെ കല്യാണത്തിന് പണം കണ്ടെത്താന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ച 24കാരന്‍ കുടുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സഹോദരിയുടെ കല്യാണത്തിന് പണം കണ്ടെത്താന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ച 24കാരന്‍ കുടുങ്ങി. സാമ്പത്തികശേഷിയുളള അമ്മാവനില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് യുവാവ് തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ചത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കളളി വെളിച്ചെത്തായത്.

ഡല്‍ഹിയിലാണ് സംഭവം. അക്രമി സംഘം തന്നെ തട്ടിക്കൊണ്ടുപോയെന്നും അഞ്ചുലക്ഷം രൂപ മോചനദ്രവ്യം നല്‍കി രക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് അമ്മാവനുമായി യുവാവ് ബന്ധപ്പെട്ടത്. കാറില്‍ എത്തിയ നാലംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. പെയിന്റ് പണിക്കാരനാണ് സല്‍മാന്‍.

സഹോദരനെ വിളിച്ചാണ് സല്‍മാന്‍ തന്നെ തട്ടിക്കൊണ്ടുപോയ കാര്യം ആദ്യം പറഞ്ഞത്. സഹോദരന്‍ വഴി അമ്മാവന്റെ അരികില്‍ വിവരം എത്തുമെന്ന ധാരണയിലാണ് സഹോദരന്‍ വഴി ഓപ്പറേഷന്‍ നടത്താന്‍ യുവാവ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും യുവാവ് ചമച്ച കഥയാണെന്നും വ്യക്തമായത്.

വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് സല്‍മാന് വേണ്ടിയുളള അന്വേഷണം പൊലീസ് നടത്തിയത്. ഒരു ഗ്രൂപ്പിനെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് വിട്ടത്. സഹോദരന് വിളിച്ച കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സല്‍മാന്‍ ഗാസിയാബാദില്‍ ആണെന്ന്് കണ്ടെത്തി. മറ്റൊരു കോളില്‍ താന്‍ ഒരു മുറിയില്‍ അകപ്പെട്ടിരിക്കുകയാണെന്നും തന്നെ അക്രമി സംഘം മര്‍ദ്ദിച്ചതായും വെളിപ്പെടുത്തി. ജീവനോടെ കാണണമെങ്കില്‍ ഉടന്‍ തന്നെ അവര്‍ പറയുന്ന പണം എത്തിച്ചുനല്‍കാനും സല്‍മാന്‍ ഫോണിലൂടെ അഭ്യര്‍ത്ഥിച്ചു. ഈ കോള്‍ ആനന്ദ് വിഹാറില്‍ നിന്നുളളതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് ആനന്ദ് വിഹാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് സല്‍മാനെ കണ്ടെത്തിയത്. ഒരു കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു സല്‍മാന്‍. തുടക്കത്തില്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സല്‍മാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സല്‍മാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം സമ്മതിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം