India

സിന്ദൂരക്കുറി തൊട്ട് പാര്‍ലമെന്റിലെത്തി; നുസ്രത് ജഹാന് എതിരെ മതമൗലികവാദികളുടെ ആക്രമണം, എന്ത് ധരിക്കണം എന്ന് പഠിപ്പിക്കേണ്ടെന്ന് എംപി

സിന്ദൂരക്കുറി തൊട്ട് പാര്‍ലമെന്റിലെത്തിയതിന് എതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിന്ദൂരക്കുറി തൊട്ട് പാര്‍ലമെന്റിലെത്തിയതിന് എതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന്‍. താന്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ടെന്ന് നുസ്രത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിനിമാ താരം കൂടിയായ എംപിയുടെ പ്രതികരണം. 'ജാതിക്കും മതത്തിനും അതീതമായ മൊത്തം ഇന്ത്യയേയുമാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്' എന്ന് അവര്‍ കുറിച്ചു. 'ഞാനിപ്പോഴും മുസ്‌ലിം ആയിട്ടാണ് തുടരുന്നത്. എന്താണ് ഞാന്‍ ധരിക്കുന്നത് എന്നതിനെക്കുറിച്ച് ആരും അഭിപ്രായം പറയേണ്ടതില്ല'- അവര്‍ പറഞ്ഞു. 

സിന്ദൂരം തൊടുന്നത് അനിസ്‌ലാമികമാണ് എന്ന് പറഞ്ഞായുന്നു നുസ്രത്തിന് എതിരെ തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ രംഗത്തെത്തിയത്. കല്യാണ ചടങ്ങു കഴിഞ്ഞതിന് ശേഷമായിരുന്നു ലോക്‌സഭയില്‍ നുസ്രത് ജഹാന്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. സിന്ദൂരം തൊട്ടു നില്‍ക്കുന്ന നുസ്രത്തിന്റെ ചിത്രം പ്രചരിപ്പിച്ചായിരുന്നു ആക്ഷേപങ്ങളും വിമര്‍ശനങ്ങളും നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി