ഫോട്ടോ; കെ കെ സുന്ദര്‍ 
India

സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് തേടി രാഹുല്‍ ഗാന്ധി; രാഹുല്‍ എത്തിയത് വിരുദുനഗറില്‍

ഇവിടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും മുസ്ലീം ലീഗും ഒരേ വേദിയില്‍ അണിരക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

വിരുദുനഗര്‍: തമിഴ്‌നാട്ടില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടു ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസും ഇടതുപക്ഷവും കൊമ്പുകോര്‍ക്കുന്നതിന് ഇടയിലാണ് വിരുദുനഗറില്‍ സു. വെങ്കടേശന് വേണ്ടി രാഹുല്‍ വോട്ട് തേടി എത്തിയത്. 

ഇവിടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും മുസ്ലീം ലീഗും ഒരേ വേദിയില്‍ അണിരക്കുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും ഇവിടെ രാഹുല്‍ പങ്കെടുത്ത പരിപാടിക്കായി എത്തിയില്ല. വേദിയില്‍ സിപിഎമ്മിന്റെ ചിഹ്നവും കൊടിയും ഇല്ലായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കാളിദാസന്‍ രാഹുലുമായി ഇവിടെ വേദിപങ്കിട്ടിരുന്നു. 

ചുവന്ന ഷാല്‍ ധരിച്ചായിരുന്നു സ്ഥാനാര്‍ഥിയായ സു.വെങ്കടേശന്‍ എത്തിയത്. പിന്നീട് ഷര്‍ട്ടില്‍ കോണ്‍ഗ്രസ് ബാഡ്ജ് അണിഞ്ഞു. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, എം.കെ.സ്റ്റാലിന്‍ എന്നിവരുടെ ചിത്രത്തിനൊപ്പം സിപിഎം തമിഴ്‌നാട് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ജെ.മുത്തരശന്‍, മുസ്ലീംലീഗ് അഖിലേന്ത്യ പ്രസിഡന്റ് ഖാദര്‍ മൊയ്ദീന്‍ എന്നിവരുടെ ചിത്രങ്ങളും വേദിയിലുണ്ടായിരുന്നു. എന്നാല്‍ ഇടത് ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ ഉണ്ടായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT