India

സിസിടിവി ആണെന്ന് കരുതി എടുത്തത് സെറ്റ് ടോപ് ബോക്‌സ്; ഒറിജിനല്‍ സിസിടിവിയില്‍ കുടുങ്ങി ജ്വല്ലറി മോഷ്ടാക്കള്‍  

മോഷ്ടാക്കള്‍ പോയതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു ജീവനക്കാരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജ്വല്ലറിയില്‍ നിന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന മോഷ്ടാക്കള്‍ സിസിടിവിയില്‍ കുടുങ്ങി. സിസിടിവി ആണെന്ന് കരുതി ജ്വല്ലറിയിലെ ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ് എടുത്തതാണ് മോഷ്ടാക്കളെ കുടുക്കിയത്. യഥാര്‍ത്ഥ സിസിടിവിയില്‍ ഇവര്‍ നടത്തിയ മോഷണം പതിഞ്ഞത് തെളിവായി. 

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കവര്‍ച്ചാസംഘത്തിലെ ഒരാളെ കൃത്യമായി മനസ്സിലായെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 

ശനിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്.ഡല്‍ഹിയിലെ ബെഗംപ്പൂര്‍ എന്ന സ്ഥലത്താണ് സംഭവം. ജ്വല്ലറിയില്‍ ഒരു ജീവനക്കാരന്‍ മാത്രമുള്ളപ്പോഴായിരുന്നു നാലംഗ സംഘം കടയിലെത്തിയത്. ആഭരണങ്ങള്‍ വാങ്ങാന്‍ എന്ന രീതിയില്‍ കടയിലെത്തിയ ഇവര്‍ മുഖം മൂടികളൊന്നും ധരിച്ചിരുന്നില്ല. മൂന്ന് പേരുടെ കൈയ്യില്‍ തോക്കുകള്‍ ഉണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ ജ്വല്ലറി ജീവനക്കാരനെ മര്‍ദ്ദിച്ചശേഷം പണവും സ്വര്‍ണ്ണവുമായി കടക്കുകയായിരുന്നു. 

ഇതിനിടയില്‍ തെളിവ് അവശേഷിക്കാതിരിക്കാനാണ് മോഷ്ടാക്കള്‍ സിസിടിവിയും എടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സിസിടിവിക്ക് പകരം സെറ്റ് ടോപ്പ് ബോക്‌സാണ് ഇവര്‍ എടുത്തത്. മോഷ്ടാക്കള്‍ പോയതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു ജീവനക്കാരന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

Today's Rashi Phalam August 27 | പഠനത്തിൽ ആഗ്രഹിച്ച ഫലം, സാമ്പത്തിക പുരോഗതി

നെതന്യാഹുവിന്റെ മകനു നേരെ ഇറാന്റെ വധശ്രമം; പദ്ധതിയിട്ടത് യുഎസില്‍ വച്ച് കൊലപ്പെടുത്താന്‍

വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു; അപകടം കോഴിഫാമിൽ വെച്ച്

ഈ ക്രമത്തിലാണോ നിങ്ങള്‍ ഓണ സദ്യ കഴിച്ചത്? ലഭിക്കും ആരോഗ്യ ഗുണങ്ങളേറെ