India

സീപ്ലെയിനില്‍ വന്ന മോദി അമ്മയ്ക്ക് ഒരു വീല്‍ചെയര്‍ പോലും വാങ്ങിക്കൊടുക്കാത്തത് എന്തേ? : സഞ്ജീവ് ഭട്ട്

ടെലിവിഷന്‍ ചാനലുകളിടെ നാടകീയതയ്ക്കു വേണ്ടിയാണ് മോദി അമ്മയെ ഇങ്ങനെ പൊതുമധ്യത്തില്‍ കൊണ്ടുവരുന്നത്‌

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രചാരണത്തിന് ജലവിമാനത്തില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം അമ്മയ്ക്ക് വോട്ടു ചെയ്യാന്‍ എത്തുന്നതിന് ഒരു വീല്‍ചെയര്‍ പോലും സംഘടിപ്പിച്ചുകൊടുത്തില്ലെന്ന് ഗുജറാത്ത് കേഡറിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റെ പരിഹാസം. മോദിയുടെ മാതാവ് ഹീരാബെന്‍ ഭായി വോട്ടുചെയ്യാന്‍ എത്തുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് സഞ്ജീവ് ഭട്ട് വിമര്‍ശനം ഉന്നയിച്ചത്. പ്രായാധിക്യം മൂലം അവശയായ ഹീരാബെന്‍ ഭായിയെ പൊലീസ് ഉദ്യോഗസ്ഥര്‍ താങ്ങിയാണ് ബൂത്തില്‍ എത്തിച്ചത്.

ടെലിവിഷന്‍ ചാനലുകളില്‍ കൂടുതല്‍ വിഷ്വല്‍ അപ്പീല്‍ കിട്ടുന്നതിനും നാടകീയതയ്ക്കും വേണ്ടിയാണ് മോദി സ്വന്തം മാതാവിനെ ഇത്തരത്തില്‍ പൊതുമധ്യത്തില്‍ അവതരിപ്പിക്കുന്നതെന്ന് സഞ്ജീവ് ഭട്ട് കുറ്റപ്പെടുത്തി. നോട്ടുനിരോധന കാലത്ത് വാര്‍ധക്യത്തെ അവഗണിച്ചും മോദിയുടെ മാതാവ് ബാങ്ക് ക്യൂവില്‍നിന്നത് വലിയ വാര്‍ത്തയായിരുന്ന കാര്യം സഞ്ജീവ് ഭട്ട് ഓര്‍മിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിവസമാണ് മോദി ജലവിമാനത്തില്‍ ഇറങ്ങിയത്. തെരഞ്ഞെടുപ്പു റാലിക്കു, സുരക്ഷാകാരണങ്ങളാല്‍ അധികൃതര്‍ അനുമതി നിഷേധിച്ചതിനു പിന്നാലെയായിരുന്നു മോദിയുടെ ജലവിമാന യാത്ര.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം