India

സീറ്റിനെ ചൊല്ലി തെരുവില്‍ കൂട്ടത്തല്ല്; ബിജെപി സ്ഥാനാര്‍ത്ഥിയുടെയും സിറ്റിങ് എംപിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ലാത്തിചാര്‍ജ് 

മധ്യപ്രദേശില്‍ സീറ്റിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ സീറ്റിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവം നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി.

ഞായറാഴ്ചയാണ് സംഭവം. മധ്യപ്രദേശിലെ ബാലാഘട്ട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തെരുവുയുദ്ധത്തില്‍ കലാശിച്ചത്. സിറ്റിങ് എംപിയുടെയും മണ്ഡലത്തില്‍ പേരുനിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയുടെയും പ്രവര്‍ത്തകര്‍ തമ്മിലാണ് ചേരിതിരിഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. 

ബാലാഘട്ട് മണ്ഡലത്തിലേക്ക് ദാല്‍ സിങ് ബിസന്റെ പേരാണ് ബിജെപി നേതൃത്വം നിര്‍ദേശിച്ചത്. സിറ്റിങ് എംപിയായ ബോധ് സിങ് ഭഗതിന് വീണ്ടും ഒരു അവസരം നല്‍കാതിരുന്നതില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ അസ്വസ്ഥരായിരുന്നു. ഇതാണ് ഇരുനേതാക്കളുടെയും പ്രവര്‍ത്തകര്‍ തമ്മിലുളള ഏറ്റുമുട്ടലിന്് ഇടയാക്കിയത്. ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് പറയുന്നു.

നേരത്തെ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബോധ് സിങിന്റെ പ്രവര്‍ത്തകര്‍ ബിജെപിയുടെ പ്രാദേശിക ഓഫീസ് ഉപരോധിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം