India

സുപ്രീംകോടതിയുടേത് ചരിത്രവിധി: കോണ്‍ഗ്രസ് 

കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടേത് ചരിത്രപരമായ വിധിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടേത് ചരിത്രപരമായ വിധിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി.നിരവധി സുപ്രധാന നിര്‍ദേശങ്ങളാണ് കോടതി വിധിയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും സുപ്രധാനം ശനിയാഴ്ച വൈകീട്ട് സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ യെദ്യൂരപ്പ സര്‍ക്കാരിനോട് നിര്‍ദേശിച്ചതാണ്. പ്രോ ടേം സ്പീക്കറുടെ അധ്യക്ഷതയിലായിരിക്കണം വിശ്വാസ വോട്ട് തേടേണ്ടതെന്ന കോടതി നിര്‍ദേശവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കോടതി വിധിക്ക് പിന്നാലെ മനു അഭിഷേക് സിങ്‌വി മാധ്യമങ്ങളോട് പറഞ്ഞു.
 
ഭൂരിപക്ഷം തെളിയിക്കാന്‍ സഭയില്‍ വിശ്വാസ വോട്ട് തേടുന്നതുവരെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും യെദ്യൂരപ്പ സര്‍ക്കാരിനെ സുപ്രീംകോടതി വിലക്കി. ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് വിശ്വാസ വോട്ട് തേടാന്‍ യെദ്യൂരപ്പ സര്‍ക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ട് തേടുന്നതുവരെ നയപരമായ തീരുമാനങ്ങള്‍ കൈക്കൊളളരുതെന്ന് കോടതി നിര്‍ദേശിച്ചത്.

പ്രോ ടേം സ്പീക്കറുടെ അധ്യക്ഷയില്‍ വേണം യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടേണ്ടത്. മുതിര്‍ന്ന അംഗത്തെ  പ്രൊ ടേം സ്പീക്കര്‍ ആക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിശ്വാസ വോട്ട് എങ്ങനെ വേണമെന്ന് പ്രോ ടേം സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ കാര്‍ഷിക കടം എഴുതിത്തളളാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മണിക്കൂറുകള്‍ക്കകം ഏകാംഗ മന്ത്രിസഭ യോഗം ചേര്‍ന്നായിരുന്നു ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക കടം എഴുതിത്തളളാന്‍ തീരുമാനിച്ചത്.മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പയും ചീഫ് സെക്രട്ടറിയും മാത്രമാണ് ആദ്യ മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തത്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു വിശ്വാസ് വോട്ട് തേടുന്നതുവരെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് വിലക്കി കൊണ്ടുളള കോടതി നിര്‍ദേശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി