India

സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ നിലപാട് മണ്ടത്തരമെന്ന് സോനം കപൂര്‍; രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സുന്ദരികള്‍

യുവ നായികമാരായ സോനം കപൂറും ആലിയ ഭട്ടുമാണ് ആത്മീയ ഗുരുവിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ബോളിവുഡ് താരസുന്ദരികള്‍ രംഗത്ത്. യുവ നായികമാരായ സോനം കപൂറും ആലിയ ഭട്ടുമാണ് ആത്മീയ ഗുരുവിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. സ്വവര്‍ഗാനുരാഗം ഒരു ലൈംഗീക പ്രവണതയാണെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ നിലപാടാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

സ്വവര്‍ഗാനുരാഗം ഒരു പ്രവണതയല്ല, ജന്മന ഉണ്ടാകുന്നതാണ്. ഇത് തികച്ചും സ്വാഭാവികം മാത്രമാണ്. അതിനാല്‍ മറ്റുള്ളവരോട് ഇത് മാറുമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും ട്വിറ്ററിലൂടെ സോനം കപൂര്‍ പറഞ്ഞു. തെറ്റായ മനുഷ്യ ദൈവമാണെന്ന് രവിശങ്കറെന്നും ഹിന്ദുത്വത്തേക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും പഠിക്കണമെന്നുണ്ടെങ്കില്‍ ഹിന്ദോള്‍ സെന്‍ ഗുപ്തയേയും ദേവ്ദത്ത് മിത്തിനേയും പിന്തുടരുന്നത് നല്ലതായിരിക്കുമെന്നും സോനം പറയുന്നു. സോനം കപൂറിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ശ്രീ ശ്രീ രവിശങ്കറിനോടുള്ള വിയോജിപ്പ് ആലിയ ഭട്ട് വ്യക്തമാക്കിയത്. 

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റുയൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. സ്വവര്‍ഗാനുരാഗം ലൈംഗീക പ്രവണതയാണെന്നും സാവധാനം ഇത് മാറുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. രവിശങ്കറിന്റെ അഭിപ്രായത്തെ എതിര്‍ത്തുകൊണ്ട് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം