India

ഹിസ്ബുള്‍ മുജാഹിദ്ദിന്‍ തലവന്റെ മകന്‍ അറസ്റ്റില്‍

ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ മകന്‍ സയ്യിദ് ഷാഹിദ് യൂസഫിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ മകന്‍  സയ്യിദ് സലാഹുദ്ദീന്‍
യൂസഫിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച് 2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ കൃഷി വകുപ്പില്‍ ഉദ്ദ്യോഗസ്ഥനാണ് 42കാരനായ സയ്യിദ് ഷാഹിദ് യൂസഫ്. 

ഹവാല ഇടപാടുകള്‍ വഴി തീവ്രവാദികള്‍ക്ക് പണമെത്തിച്ചു നല്‍കി എന്നതാണ് കുറ്റം. കൂടുതല്‍ ചോദ്യം ചെയ്യലിനായി സയ്യിദ് ഷാഹിദ് യൂസഫിനെ എന്‍ഐഎ ദില്ലിയിലെത്തിച്ചു. സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ നേതാവ് അജാസ് അഹമ്മദ് ഭട്ടില്‍ നിന്ന് പണം കൈപ്പറ്റി കാശ്മീര്‍ താഴ് വരയില്‍ തീവ്രവാദികള്‍ക്കും വിമതര്‍ക്കും എത്തിച്ചെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച തെളിവുകള്‍ സൗദി അറേബ്യ കൈമാറിയതായും റിപ്പോര്‍ട്ടകളുണ്ട്. 

2011 മുതല്‍ 2014 വരെയാണ് ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതെന്നാണ് എന്‍ഐഎ പറയുന്നു. ഇരുവരും ഫോണിലൂടെ സംസാരിച്ചതിന്റെ ശബ്ദരേഖകളും തെളിവായി എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. ആഗോള ഭീകരനായി സയ്യിദ് സലാഹുദ്ദീനെ അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജപ്പാനെ കുലുക്കി വീണ്ടും ഭൂചലനം; ഷോപ്പിങ്മാള്‍ രണ്ടായി പിളര്‍ന്നു; അഞ്ച് മരണം; 7.1 തീവ്രത

ഓണപ്പരീക്ഷ 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Today's Rashi Phalam July 29|ഗുണകരമായ ഒരു കരാർ ലഭിക്കാം, ദൂരെയുള്ള ഒരാളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും

പേടിഎം ബാങ്ക് അടച്ചു പൂട്ടുന്നു, ഹൈക്കോടതി അനുമതി; മേൽനോട്ടത്തിന് മലയാളിയെ നിയോഗിച്ച് ആർ ബി ഐ