Kerala

ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് വിമുക്ത ഭടന് ദാരുണാന്ത്യം

കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് ഇടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് വിമുക്ത ഭടൻ മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ പുത്തൻതറയിൽ മോഹനൻ ( 62 ) ആണ് മരിച്ചത്. ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം വെച്ച് ഇന്നലെ വൈകുന്നേരം നാല് മണിക്കാണ് അപകടമുണ്ടായത്. 

ഇടറോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറിയ മോഹനൻ്റെ സ്കൂട്ടറിൽ കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് ഇടിച്ചത്. ഉടൻ തന്നെ അപകടത്തിൽപ്പെട്ട ആംബുലൻസിൽ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മോഹനനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യം

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ