കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പ്രസവിച്ചു. പൂര്‍ണ ഗര്‍ഭിണിയായ യുവതി ബസില്‍ ആശുപത്രിയിലേക്കു പോവും വഴി പ്രസവം നടക്കുകയായിരുന്നു.
അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ യുവതിയാണ് ബസില്‍ പ്രസവിച്ചത്. ഇവര്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്കു പോവുകയായിരുന്നുവെന്നാണ് വിവരം. ബസില്‍ പ്രസവിച്ച യുവതിയെയും കുഞ്ഞിനെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നും ആരോഗ്യനില തൃപ്തികരമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates