Kerala

കനത്ത മഴ; വിദ്യാലയങ്ങള്‍ക്ക് നാളെ അവധി 

  കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് , എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് , എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. 

പ്രൊഫഷനല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

മഴ കനത്തതിനെത്തുടര്‍ന്ന് കാലിക്കറ്റ്, എംജി സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്നു പരീക്ഷകള്‍ മാറ്റിവച്ചു. പിഎസ്‌സി പരീക്ഷകളും മാറ്റിയിട്ടുണ്ട്. 

മൂന്നു ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴം,വെള്ളി ദിവസങ്ങളില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. 

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

'എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല'; CMRL കേസില്‍ മാത്യു കുഴല്‍നാടനെ തള്ളി ചെന്നിത്തല

തുലാവര്‍ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവിഎസ് ലക്ഷ്മണന്‍ പിടിമുറുക്കുന്നു? ചീഫ് സെലക്ടര്‍ ആകാൻ പാര്‍ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന്‍ താരങ്ങള്‍

24 കിലോമീറ്റര്‍ മൈലേജ്, നാലു വേരിയന്റുകള്‍, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ വിപണിയില്‍