Kerala

കോട്ടയത്തു നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

പൊലീസ് നടത്തിയ തെരച്ചിലിലാണ് നാല്‍വര്‍ സംഘത്തെ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം; കോട്ടയം കാണക്കാരിയില്‍നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കാണക്കാരി ഗവണ്‍മെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് നാടിനെ ആശങ്കയിലാക്കിയത്. പൊലീസ് നടത്തിയ തെരച്ചിലിലാണ് നാല്‍വര്‍ സംഘത്തെ കണ്ടെത്തിയത്. 

കാണാതായ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ഈ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് അറവുകാട് ക്ഷേത്രപരിസരത്തുനിന്ന് അര്‍ത്തുങ്കല്‍ പോലീസാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്.

തിങ്കളാഴ്ച സ്‌കൂളില്‍ പരീക്ഷയ്ക്കുപോയ വിദ്യാര്‍ഥികള്‍ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍