Kerala

പ്രവാസി മലയാളി സൗദിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

കഴിഞ്ഞ ദിവസം അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്:  പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി മുഹമ്മദിനെയാണ് മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍  കണ്ടെത്തിയത്. മക്കയിലെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു. വൈകുന്നേരം നോമ്പ് തുറക്കുന്നതിനുള്ള ഭക്ഷണം ബന്ധപ്പെട്ടവര്‍ എത്തിച്ചു.

റിയാദിലുള്ള മകന്‍ നോമ്പ് തുറന്നശേഷം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം