പ്രതീകാത്മക ചിത്രം 
Kerala

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ജൂലൈ 29 മുതല്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതല്‍ സ്വീകരിക്കും

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. കോവിഡ് വ്യാപനത്തിന്റെ 
പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. https://www.hscap.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവേശന നടപടികള്‍ ലളിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രവേശന മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നു പുറത്തിറക്കാനാണു ശ്രമം. അപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതി.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷനു വേണ്ടി സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടി വരില്ല. അപേക്ഷ സമര്‍പ്പണത്തിനു ശേഷം മൊബൈല്‍ വണ്‍ ടൈം പാസ്‌വേഡ് നല്‍കി കാന്‍ഡിഡേറ്റ് ലോഗിന്‍ വാങ്ങണം. ഇതുവഴിയായിരിക്കും പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം